ബാ​ലാ​വ​കാ​ശ ദി​നാ​ച​ര​ണം ന​ട​ത്തി
Saturday, December 8, 2018 12:03 AM IST
ക​ൽ​പ്പ​റ്റ: വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ്, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റും കേ​ര​ള​സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ​സം​ര​ക്ഷ​ണ ക​മ്മീ​ഷ​നും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ണ്ടേ​രി വ​യോ​ജ​ന സൗ​ഹൃ​ദ​ഹാ​ളി​ൽ ബാ​ലാ​വ​കാ​ശ ദി​നാ​ച​ര​ണം ന​ട​ത്തി. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ യു.​പി. ശോ​ശാ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തെ​ര​ഞ്ഞെ​ടു​ത്ത ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ അ​മ്മ​മാ​ർ​ക്കാ​യി പോ​ക്സോ നി​യ​മം, കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് വി​ക്ട​ർ ജോ​ണ്‍​സ​ണ്‍ ക്ലാ​സ് എ​ടു​ത്തു.
ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ കെ.​കെ. പ്ര​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നി​ത​മൈ​ത്രി, അ​ഭി​ത, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ എം.​സി. ബാ​വ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ അ​സ്ത​മ​യം ഹൃ​സ്വ​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചു.