ഭി​ന്ന​ശേ​ഷി​ കു​ട്ടി​ക​ൾ​ക്കാ​യി ക​ലാ​കാ​യി​ക മേ​ള
Saturday, December 8, 2018 12:11 AM IST
തേ​ഞ്ഞി​പ്പ​ലം: പെ​രു​വ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി ക​ലാ​കാ​യി​ക മേ​ള ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ 34 അങ്കണന​വാ​ടി​ക​ളി​ൽ നി​ന്നാ​യി 60 ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.
ഓ​ട്ടം, ചാ​ട്ടം, ക​സേ​ര​ക​ളി, നാ​ട​ൻ​പാ​ട്ട്, മാ​പ്പി​ള​പ്പാ​ട്ട്, ഡാ​ൻ​സ്, ക​വി​താ ര​ച​ന, ചി​ത്ര ര​ച​ന തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​രം. പ​റ​ന്പി​ൽ പീ​ടി​ക ജി​എം​എ​ൽ​പി സ്കൂ​ളാ​ണ് ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ റം​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​ക​ലാം, എം.​കെ ഉ​ണ്ണി, ഇ​സ്മാ​യി​ൽ കാ​വു​ങ്ങ​ൽ, കെ ​ബീ​ഗം, പി.​സി സാ​ബി​റ, ബീ​രാ​ൻ കു​ട്ടി, ഇ ​ഫാ​ത്തി​മ ബി​ൻ​ത്ത്, കെ.​ടി ഫൗ​സി​യ, കെ.​കെ ജ​മീ​ല, പി ​പ്ര​സീ​ല​ത, കെ.​ടി ക​ദീ​ജ, എ.​അ​മ്മു​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.