നി​ല​ന്പൂ​രി​ന് 17.72 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ
Saturday, December 8, 2018 12:11 AM IST
നി​ല​ന്പൂ​ർ: പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലാ​യി 17.72 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്ക​മി​ട്ട​താ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. മി​ക​വി​ന്‍റെ ക്രേ​ന്ദ്ര​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ ഗ​വ.​മാ​ന​വേ​ദ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ചു കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി പൂ​ക്കോ​ട്ടും​പാ​ടം ജി​എ​ച്ച്എ​സ്എ​സി​ന് 2.99 കോ​ടി​യും, ജി​എ​ച്ച്എ​സ്എ​സ് എ​ട​ക്ക​ര​ക്ക് 2.73 കോ​ടി​യും അ​നു​വ​ദി​ച്ചു. ജി​എ​ച്ച്എ​സ്എ​സ് മൂ​ത്തേ​ട​ത്ത്, ജി​എ​ച്ച്എ​സ്എ​സ് പു​ല്ല​ങ്കോ​ട് സ്കൂ​ളു​ക​ൾ​ക്ക് മൂ​ന്നു കോ​ടി വീ​ത​വും അ​നു​വ​ദി​ച്ചു. ഈ ​പ്ര​വൃ​ത്തി​ക​ളു​ടെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കും. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി പ​ള്ളി​ക്കു​ത്ത് ഗ​വ.​യു.​പി സ്കൂ​ളി​ന് ഒ​രു കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.കൂ​ടാ​തെ ആ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളെ​ന്ന പ​രി​ഗ​ണ​ന​യി​ൽ മ​രു​ത ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ന് ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ദ്ധി​പ്പി​ക്കാ​നാ​യി മൂ​ന്ന് കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.