കൊലക്കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
Saturday, December 8, 2018 1:21 AM IST
കൊല്ലം: കൊലക്കേസിലെ പ്രതിയായ വൃദ്ധനെ വീടിന് പുറത്തുള്ള ബാത്ത്റൂമിൽ കത്തിക്കരിഞ്ഞനിലയിൽ കാണപ്പെട്ടു. ഇരവിപുരം മംഗലത്തുനഗറിൽ കുളത്തുംകര വീട്ടിൽ ശശിധരൻപിള്ള (64) ആണ് മരിച്ചത്. ഇന്നലെ രാവിലെ ബന്ധുക്കളാണ് മൃതദേഹം കണ്ടത്. മരുമകനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു. അടുത്തിടെയാണ് പുറത്തിറങ്ങിയത്. സംഭവത്തിനുശേഷം ഇയാളുമായി വീട്ടുകാർ അകൽച്ചയിലായിരുന്നുവെന്നും ഇരവിപുരം പോലീസ് പറഞ്ഞു.