ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ എ​ഞ്ചി​നി​യ​റി​ംഗ് വി​ദ്യാ​ർ​ഥി മ​രിച്ചു
Saturday, December 8, 2018 1:21 AM IST
കൊ​ല്ലം: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ എ​ഞ്ചി​നി​യ​റി​ങ് വി​ദ്യാ​ർ​ഥി മ​രിച്ചു. അ​യ​ത്തി​ൽ ശ്രേ​യ​സ് ശാ​ന്തി​ന​ഗ​ർ 53 ൽ ബി​ഷ​പ് ജെ​റോം എ​ൻ​ജി​നീ​യ​റി​ങ് കോ​ളേ​ജി​ലെ അ​വ​സാ​ന​വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ വി​ദ്യാ​ർ​ഥി ജി​തി​ൻ (21 )ആ​ണ് മരിച്ച​ത്. കോ​ളേ​ജ് ജം​ഗ്ഷന് സമീപത്തെ റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​ന് സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം. പാലം ഇ​റ​ങ്ങി​വ​ന്ന കാ​ർ ജി​തി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ജെ​സ്റ്റി​ൻ- ഹേ​മ ദന്പതികളുടെ മകനാണ്. സ​ഹോ​ദ​ര​ൻ ജി​ബി​ൻ.