റേ​ഷ​ന്‍ കാ​ര്‍​ഡ് മു​ന്‍​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റ​ണം
Saturday, December 8, 2018 1:28 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ (പി​ങ്ക് നി​റ​ത്തി​ലു​ള​ള) എ​എ​വൈ (മ​ഞ്ഞ നി​റ​ത്തി​ലു​ള്ള) കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വച്ചി​ട്ടു​ള്ള കാ​ര്‍​ഡു​ട​മ​ക​ള്‍ 31ന​കം അ​വ​ര​വ​രു​ടെ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലെ​ത്തി മു​ന്‍​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റ​ണം. കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കോ, കാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട അം​ഗ​ങ്ങ​ള്‍​ക്കോ 1000 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ല​ധി​കം വീ​ടോ നാ​ലു​ച​ക്ര വാ​ഹ​ന​മോ സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ഉ​ള്ള​വ​രോ ഒ​രു ഏ​ക്ക​റി​ല​ധി​കം ഭൂ​മി ഉ​ള്ള​വ​രോ 25,000 രൂ​പ​യി​ല​ധി​കം മാ​സ​വ​രു​മാ​നം ഉ​ള്ള​വ​രോ ഉ​ണ്ടെ​ങ്കി​ല്‍ അ​ത്ത​രം കാ​ര്‍​ഡു​ട​മ​ക​ള്‍ക്ക് മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡി​നോ എ​എ​വൈ കാ​ര്‍​ഡി​നോ അ​ര്‍​ഹ​ത​യി​ല്ല. 31 ന​കം ഇ​ങ്ങ​നെ​യു​ള്ള കാ​ര്‍​ഡു​ട​മ​ക​ള്‍ അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം വച്ചി​ട്ടു​ള്ള മു​ന്‍​ഗ​ണ​നാ, എ​എ​വൈ കാ​ര്‍​ഡു​ക​ള്‍ മാ​റ്റി​യെ​ടു​ക്കാ​ത്ത പ​ക്ഷം അ​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.