ോവ്യാ​ജ പ്ര​ചാ​ര​ണം: ജ​യ​രാ​ജ​ന്‍റെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആരംഭിച്ചു
Saturday, December 8, 2018 1:29 AM IST
ക​ണ്ണൂ​ർ: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നെ​തി​രേ വ്യാ​ജ സ​ന്ദേ​ശം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പീ​ഡ​ന​കേ​സ് പ്ര​തി പി. ​ജ​യ​രാ​ജ​ന്‍റെ ഡ്രൈ​വ​ർ എ​ന്ന പേ​രി​ലാ​യി​രു​ന്നു വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​ത്. വാ​ട്സ്ആ​പ്പി​ലൂ​ടെ​യും ഫെ​യ്സ്ബു​ക്കി​ലൂ​ടെ​യും ചി​ല ഓ​ൺ​ലൈ​ൻ മീ​ഡി​യ​ക​ളി​ലൂ​ടെ​യു​മാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. പി. ​ജ​യ​രാ​ജ​ൻ നേ​രി​ട്ട് ടൗ​ൺ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.