ടൂ​റി​സം രം​ഗ​ത്ത് ചേ​തോ​ഹ​ര ദൃ​ശ്യ​ങ്ങ​ളു​മാ​യി വ​ണ്ണ​പ്പു​റം
Saturday, December 8, 2018 10:27 PM IST
വ​ണ്ണ​പ്പു​റം: ടൂ​റി​സം രം​ഗ​ത്ത് അ​ന​ന്ത സാ​ധ്യ​ത​ക​ളു​മാ​യി വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 3000 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഇ​ര​ട്ട മ​ല​ക​ളാ​ണ് കാ​റ്റാ​ടി​ക്ക​ട​വും വാ​ൽ​പ്പാ​റ​യും. വണ്ണപ്പുറം - കള്ളിപ്പാറ റൂട്ടിൽ സഞ്ചരിച്ചാൽ ഇവിടെയെത്താം. അ​ഞ്ഞൂ​റ് മീ​റ്റ​ർ അ​ക​ല​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഇ​ര​ട്ട മ​ല​ക​ൾ സ​ഞ്ചാ​രി​ക​ൾ​ക്ക് ന​യ​ന​മ​നോ​ഹ​ര​മാ​യ ദൃ​ശ്യാ​നു​ഭ​വ​മാ​ണ് പ​ക​രു​ന്ന​ത്. ഇ​വി​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യാ​ൽ കൂ​ടു​ത​ൽ ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​കും. കാ​റ്റാ​ടി​ക്ക​ട​വി​ൽ നി​ന്ന് ബൈ​നോ​ക്കു​ല​റി​ലൂ​ടെ നോ​ക്കി​യാ​ൽ എ​റ​ണാ​കു​ളം, കൊ​ച്ചി​ൻ റി​ഫൈ​ന​റി, ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാം, ​ഇ​ല​വീഴാ​പൂ​ഞ്ചി​റ, തൊ​മ്മ​ൻ​കു​ത്ത്, മീ​നു​ളി​യാ​ൻ പാ​റ, പാ​ൽ​ക്കു​ളം മേ​ട്, എ​ന്നി​വി​ട​ങ്ങ​ളി​ലെ ചേ​തോ​ഹ​ര​മാ​യ കാ​ഴ്ച​ക​ൾ കാ​ണാ​നാ​കും.

കോ​ട്ട​പ്പാ​റ​യി​ലെ മ​ഞ്ഞി​ന്‍റെ വ​സ​ന്തം വി​സ്മ​യ കാ​ഴ്ച​യാ​ണ് ഒ​രു​ക്കു​ന്ന​തെ​ങ്കി​ലും വ​നം​വ​കു​പ്പ് ഇ​വി​ടെ നി​രോ​ധ​ന ബോ​ർ​ഡ് സ്ഥാ​പി​ച്ച​തോ​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് ഈ ​ദൃ​ശ്യം അ​ന്യ​മാ​യി​രി​ക്കു​ക​യാ​ണ്. വണ്ണപ്പുറം - മുള്ളരിങ്ങാട് റൂട്ടിലുള്ള മ​റ്റൊ​രു ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ മീ​നു​ളി​യാ​ൻ പാ​റ​യി​ലെ​ത്തി​യാ​ൽ ഐ​തി​ഹ്യ​ങ്ങ​ളു​ടെ സ്മ​ര​ണ​യാ​ണ് മ​ന​സി​ലു​ണ​രു​ക. പ​ട്ട​യ​ക്കു​ടി, പ​ഞ്ചാ​ലി​മേ​ട്, ആ​ന​ക്കു​ഴി, പു​ളി​ക്ക​ത്തൊ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന നീ​ർ​ച്ചാ​ലു​ക​ൾ വെ​ള്ള​ക്ക​യ​ത്തി​ന് സ​മീ​പം ചേ​രു​ന്ന ഇ​ട​ത്ത​നാ​ക്കു​ത്തും ഏ​റെ മ​നോ​ഹ​ര​മാ​ണ്. 500 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് വെ​ള്ളം താ​ഴേ​ക്ക് പ​തി​ക്കു​ന്ന ദൃ​ശ്യം ആ​രെ​യും ആ​ക​ർ​ഷി​ക്കും.

ഈ​വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ നി​ന്ന് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്നു. സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന മ​റ്റൊ​രു വെ​ള്ള​ച്ചാ​ട്ട​മാ​ണ് ആ​ന​യാ​ടി​ക്കു​ത്ത്. പ​ച്ച​പ്പ് നി​റ​ഞ്ഞ മ​ല​ഞ്ചെ​രു​വി​ലൂ​ടെ ക​ള​ക​ളാ​ര​വം മു​ഴ​ക്കി ഒ​ഴു​കു​ന്ന ഈ ​കു​ത്തി​ന്‍റെ ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ ധാ​രാ​ളം പേ​ർ എ​ത്തു​ന്നു​ണ്ട്. പാ​ൽ​ക്കു​ളം, അ​ടു​ക്കം, മ​ക്കു​വ​ള്ളി, ഇ​ഞ്ച​പ്പാ​റ തു​ട​ങ്ങി​യ മ​ല​യി​ടു​ക്കു​ക​ളി​ൽ നി​ന്ന് തെ​ളി​നീ​രാ​യി ഒ​ഴു​കി​യി​റ​ങ്ങി വെ​ണ്‍​മ​ണി, പാ​ലി​പ്ലാ​വ്, തേ​ക്കി​ൻ തോ​ണി, കൂ​ട​ത്തൊ​ട്ടി തു​ട​ങ്ങി​യ മ​ല​ഞ്ചെ​രു​വു​ക​ളി​ലെ നീ​ർ​ച്ചാ​ലു​ക​ളു​മാ​യി ചേ​ർ​ന്നൊ​ഴു​കു​ന്ന തൊ​മ്മ​ൻ​കു​ത്ത് വെ​ള്ള​ച്ചാ​ട്ട​വും സ​ഞ്ചാ​രി​ക​ളെ ഹ​ഠാ​ദാ​ക​ർ​ഷി​ക്കു​ന്നു. ഇ​തി​ൽ ഏ​ഴു​നി​ല​ക്കു​ത്ത് ആ​രെ​യും വി​സ്മ​യി​പ്പി​ക്കും. എ​ന്നാ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും സു​ര​ക്ഷാ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും ഇ​വി​ടെ​യെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.