മ​റ​യൂ​രി​ൽ മാ​ലി​ന്യ​ങ്ങ​ൾ ചീ​ഞ്ഞു​നാ​റു​ന്നു
Saturday, December 8, 2018 10:27 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ക്ഷേ​പി​ച്ച മാ​ലി​ന്യം ചീ​ഞ്ഞു​നാ​റു​ന്നു. യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​നോ നി​ക്ഷേ​പി​ക്കു​ന്ന മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നോ യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ക്കു​ന്നി​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ മ​റ​യൂ​ർ ഉ​ടു​മ​ലൈ സം​സ്ഥാ​ന പാ​ത​യോ​ടു​ചേ​ർ​ന്ന് ക​രി​മു​ട്ടി​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തു​ശ്മ​ശാ​ന​വും ഇ​തേ സ്ഥ​ല​ത്തു​ത​ന്നെ​യാ​ണ്. മ​നു​ഷ്യ​നെ​യും മൃ​ഗ​ങ്ങ​ളെ​യും സം​സ്ക​രി​ക്കു​ന്ന​തും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തും ഒ​രേ​സ്ഥ​ല​ത്തു​ത​ന്നെ​യാ​ണ്. മാ​ലി​ന്യം കു​ന്നു​കൂ​ടി​കി​ട​ക്കു​ന്ന സ്ഥ​ല​വും പൊ​തു​ശ്മ​ശാ​ന​വും വേ​ർ​തി​രി​ക്കു​ന്ന​തി​ന് മ​തി​ൽ​കെ​ട്ടാ​നു​ള്ള പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​രു​ന്നു. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ല​ക്ഷ​ങ്ങ​ളു​ടെ പ​ദ്ധ​തി ഇ​വി​ടെ പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ഏ​റെ​യാ​യി.

അ​സ​ഹ​നീ​യാ​യ ദു​ർ​ഗ​ന്ധം വ​മി​ക്കു​വാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ബാ​ബു​ന​ഗ​ർ, രാ​ജീ​വ്ന​ഗ​ർ ഗ്രാ​മ​വാ​സി​ക​ൾ രം​ഗ​ത്തെ​ത്തി. പ​നി​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും പ​ട​രു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​ട്ടും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ഒ​രു ന​ട​പ​ടി​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് ഗ്രാ​മ​വാ​സി​ക​ൾ.