അ​വ​കാ​ശ​വാ​ദം അ​സം​ബ​ന്ധം: യൂ​ത്തു കോ​ണ്‍​ഗ്ര​സ്
Saturday, December 8, 2018 10:27 PM IST
ക​ട്ട​പ്പ​ന: ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ൽ യു​പി​എ സ​ർ​ക്കാ​ർ 2014-ൽ ​ഇ​റ​ക്കി​യ ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യു​ള്ള ജോ​യ്സ് ജോ​ർ​ജ് എം​പി​യു​ടെ അ​വ​കാ​ശ​വാ​ദം അ​സം​ബ​ന്ധ​മാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി ലോ​ക്സ​ഭ ക​മ്മ​റ്റി. 2014 മാ​ർ​ച്ച് പ​ത്തി​നി​റ​ക്കി​യ ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ൽ ഒ​രു മാ​റ്റ​വും വ​രു​ത്താ​തെ അ​തേ​പ​ടി പു​തു​ക്കി​യ വി​ജ്ഞാ​പ​നം ഇ​റ​ക്കു​ക​യാ​ണ് 2018 ഒ​ക്ടോ​ബ​ർ നാ​ലി​നു ചെ​യ്തി​ട്ടു​ള്ള​ത്. ക​സ്തൂ​രിം​ഗ​ൻ റി​പ്പോ​ർ​ട്ടി​ൽ ഇ​എ​സ്എ​യു​ടെ പ​രി​ധി​യി​ലു​ണ്ടാ​യി​രു​ന്ന 123 വി​ല്ലേ​ജു​ക​ളി​ൽ​നി​ന്നും ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 3115 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റ​ർ 2014-ൽ ​ഒ​ഴി​വാ​ക്കി​യാ​ണ് ക​ര​ട് വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്. ഇ​ങ്ങ​നെ ഒ​ഴി​വാ​ക്ക​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​എ​സ്എ​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഒ​രു നി​യ​ന്ത്ര​ണ​വും 2014 മാ​ർ​ച്ച് പ​ത്തു​മു​ത​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. നോ​ണ്‍ ഇ​എ​സ്എ​യി​ൽ​പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ പേ​രി​ൽ യാ​തൊ​രു ത​ട​സ​വു​മി​ല്ലാ​തി​രി​ക്കെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ത​ട​സം മാ​റ്റി​യെ​ന്ന എം​പി​യു​ടെ പ്ര​ചാ​ര​ണ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​തു​വ​രെ എ​ങ്ങി​നെ​യാ​ണ് നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.
2014-ലെ ​ക​ര​ടു​വി​ജ്ഞാ​പ​നം ത​ട്ടി​പ്പാ​ണെ​ന്നാ​യി​രു​ന്നു ഇ​ട​തു​പ​ക്ഷ​വും എം​പി​യും ഹൈ​റേ​ഞ്ചു സം​ര​ക്ഷ​ണ സ​മി​തി​യും പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. ഈ ​ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​നാ​ണി​പ്പോ​ൾ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭ പ്ര​സി​ഡ​ന്‍റ് ബി​ജോ മാ​ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ്ര​ശാ​ന്ത് രാ​ജു, കെ.​എ​സ്. സ​ജീ​വ് , ആ​ന​ന്ദ് തോ​മ​സ്, ജോ​ജി ജോ​സ​ഫ്, ജി​തി​ൻ ഉ​പ്പു​മാ​ക്ക​ൽ, സ്റ്റെ​ഫി​ൻ ജോ​ർ​ജ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.