ഹ​രി​ത​കേ​ര​ളം വാ​ർ​ഷി​കം: പു​ഴ​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു
Saturday, December 8, 2018 10:27 PM IST
മ​രി​യാ​പു​രം: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഷ്ട​പ്പെ​ട്ട ജ​ല​ശ്രോ​ത​സു​ക​ൾ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ ഹ​രി​ത​പു​രം പ​ദ്ധ​തി​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും വേ​ണ്ടി ജ​ന​കീ​യ പു​ഴ​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു.
മ​ഠ​ത്തി​ൽ ക​ട​വി​ൽ നി​ന്ന് ആ​രം​ഭി​ച്ച പു​ഴ​ന​ട​ത്തം ച​പ്പാ​ത്ത് പാ​ല​ത്തി​ൽ അ​വ​സാ​നി​ച്ചു. ജോ​യ്സ് ജോ​ർ​ജ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ഹ​രി​ത​കേ​ര​ളം വൈ​സ്ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ടി.​എ​ൻ.​സീ​മ, മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​ളി ജോ​സ്, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.