സ്റ്റൈ​പ്പ​ൻ​ഡ് വി​ത​ര​ണം
Saturday, December 8, 2018 10:27 PM IST
ചെ​റു​തോ​ണി: സ​മ​ഗ്ര ശി​ക്ഷ അ​റ​ക്കു​ളം ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യു​ള​ള സ്റ്റൈ​പ്പ​ൻ​ഡ് വി​ത​ര​ണം​ചെ​യ്തു.
പ്ര​ത്യേ​ക സ​ർ​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ 90 പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് 2000 രൂ​പ വീ​ത​മാ​ണ് വി​ത​ര​ണം​ചെ​യ്ത​ത്.
പൈ​നാ​വ് ബി​ആ​ർ​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സ​മ്മ സാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് വ​ട്ട​പ്പാ​റ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ലീ​സ് ജോ​സ,് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​മ്മി​ണി ജോ​സ്, വി.​എം. സെ​ലി​ൻ, റീ​ത്ത സൈ​മ​ണ്‍, ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ മു​രു​ക​ൻ വി. ​അ​യ​ത്തി​ൽ, മേ​ബി​ൾ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മു​ട്ടം, കു​ട​യ​ത്തൂ​ർ, വാ​ഴ​ത്തോ​പ്പ്, അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യ​ത്.