21-ാം വ​യ​സി​ൽ മോ​ഷ്ടി​ച്ചു; 51-ാം വ​യ​സി​ൽ കു​ട​ങ്ങി
Saturday, December 8, 2018 10:27 PM IST
നെ​ടു​ങ്ക​ണ്ടം: കു​രു​മു​ള​ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി 30 വ​ർ​ഷ​ത്തി​നു​ശേ​ഷം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കോ​ത​മം​ഗ​ലം കൊ​ച്ചു​പ​റ​ന്പി​ൽ ഷാ​ജി പോ​ൾ(51)​നെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി. വേ​ണു​ഗോ​പാ​ലി​ന്‍റെ സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. 1987-ൽ ​കോ​ന്പ​യാ​റി​ൽ​നി​ന്നും കു​രു​മു​ള​ക് മോ​ഷ്ടി​ച്ച​ശേ​ഷം പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്നു.
നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് കോ​ട​തി​യി​ൽ ചാ​ർ​ജ്ഷീ​റ്റും ഫ​യ​ൽ ചെ​യ്തി​രു​ന്നു. പ്ര​തി​ക്ക് സ​മ​ൻ​സ് അ​യ​ച്ചെ​ങ്കി​ലും അ​ഡ്ര​സി​ൽ അ​ളി​ല്ലാ​ത്ത​തി​നാ​ൽ മ​ട​ങ്ങി. ഇ​തോ​ടെ നെ​ടു​ങ്ക​ണ്ടം ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്ര​തി​ക്കെ​തി​രെ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.
അ​ടു​ത്തി​ടെ ഇ​യാ​ൾ കോ​ത​മം​ഗ​ല​ത്ത് ഉ​ണ്ടെ​ന്ന​റി​ഞ്ഞ് സ്പെ​ഷ​ൽ സ്ക്വാ​ഡി​നെ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം സി​ഐ റെ​ജി എം. ​കു​ന്നി​പ്പ​റ​ന്പ​ൻ, എ​സ്ഐ കെ.​പി. മ​നേ​ഷ്, എ​സ്സി​പി​ഒ​മാ​രാ​യ സ​ജി​കു​മാ​ർ, എ​ൻ. ഷാ​നു, വാ​ഹി​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ കോ​ത​മം​ഗ​ല​ത്തു​നി​ന്നും പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ നെ​ടു​ങ്ക​ണ്ടം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.