കെഎ​സ്ആ​ർ​ടി​സി ബ​സ് സ്വ​കാ​ര്യ ബ​സി​ന്‍റെ പി​ന്നി​ലി​ടി​ച്ചു
Saturday, December 8, 2018 10:27 PM IST
പീ​രു​മേ​ട്: മു​ന്നി​ൽ​പോ​യ സ്വ​കാ​ര്യ ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട കെഎ​സ്ആ​ർ​ടി​സി ബ​സ് സ്വ​കാ​ര്യ​ബ​സി​നു പി​ന്നി​ലി​ടി​ച്ചു. കു​ട്ടി​ക്കാ​നം - ക​ട്ട​പ്പ​ന സം​സ്ഥാ​ന പാ​ത​യി​ൽ മേ​മ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും ച​ങ്ങ​നാ​ശേ​രി​ക്കു പോ​വു​ക​യാ​യി​രു​ന്നു ഇ​രു ബ​സു​ക​ളും. വീ​തി​കു​റ​ഞ്ഞ പാ​ത​യി​ൽ മു​ന്നി​ൽ​പോ​യ സ്വ​കാ​ര്യ ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പാ​ത​യോ​ര​ത്തെ ക​ല്ലി​ൽ​ക​യ​റി കെഎ​സ്ആ​ർ​ടി​സി ഒ​രു​വ​ശ​ത്തേ​ക്ക് ച​രി​യു​ക​യും സ്വ​കാ​ര്യ​ബ​സി​നു പി​ന്നി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു.