മ​ദ്യ​വി​ൽ​പ്പന​ശാ​ല​യി​ൽ തി​രി​മ​റി; മൂ​ന്നു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Saturday, December 8, 2018 10:28 PM IST
അ​ടി​മാ​ലി: ബി​വ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ കു​ഞ്ചി​ത്ത​ണ്ണി​യി​ലെ മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​യി​ൽ 49 ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി ക​ണ്ടെ​ത്തി. കു​റ്റ​ക്കാ​രാ​യ ഷോ​പ് ഇ​ൻ​ചാ​ർ​ജ് ഉ​ൾ​പ്പെ​ടെ മൂ​ന്നു ജി​വ​ന​ക്കാ​ർ​ക്കെ​തി​രേ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.
വെ​ള്ളി​യാ​ഴ്ച​യാ​ണ് സാ​ന്പ​ത്തി​ക തി​രി​മ​റി​ക്കും വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നും കോ​ട്ട​യം റീ​ജ​ണ​ൽ മാ​നേ​ജ​ർ വി.​കെ. സു​രേ​ഷ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത​ത്. 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ഓ​ഡി​റ്റിം​ഗി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.
ചി​ല്ല​റ വി​ൽപ്പ​ന​കേ​ന്ദ്ര​ത്തി​ൽ മ​ദ്യം എ​ത്തി​ക്കു​ന്ന​ത് തൊ​ടു​പു​ഴ​യി​ലെ ജി​ല്ലാ ഡി​പ്പോ​യി​ൽ​നി​ന്നാ​ണ്. ഓ​രോ കേ​ന്ദ്ര​ത്തി​ലേ​യും വി​ൽ​പ്പ​ന അ​നു​സ​രി​ച്ച് മ​ദ്യം എ​ത്തി​ക്കു​ക​യും ഓ​രോ​ദി​വ​സ​വും വി​ൽ​പ്പ​ന​ത്തു​ക അ​ന്നു​ത​ന്നെ ബാ​ങ്കി​ൽ അ​ട​യ്ക്കു​ക​യും ചെ​യ്യു​ക​യാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ രീ​തി. ഇ​തി​ന്‍റെ ഓ​ഡി​റ്റിം​ഗ് വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലാ​ണ് ന​ട​ത്തു​ന്ന​ത്.
2017-18 വ​ർ​ഷ​ത്തി​ലെ ഓ​ഡി​റ്റിം​ഗി​ലാ​ണ് ഇ​ത്ര​യും തു​ക​യു​ടെ കു​റ​വ് ക​ഴി​ഞ്ഞ മേ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​തു​ക അ​ടി​യ​ന്ത​ര​മാ​യി അ​ട​യ്ക്ക​ണ​മെ​ന്നു​കാ​ണി​ച്ച് കോ​ർ​പ​റേ​ഷ​ൻ ര​ണ്ടു​ത​വ​ണ അ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. എ​ന്നാ​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പ​ണം അ​ട​യ്ക്കാ​തെ​വ​ന്ന​തോ​ടെ​യാ​ണ് കോ​ർ​പ​റേ​ഷ​ൻ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
അ​ന്ന് കു​ഞ്ചി​ത്ത​ണ്ണി ബ്രാ​ഞ്ചി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഷോ​പ് ഇ​ൻ​ചാ​ർ​ജ്, സെ​യി​ൽ​സ്മാ​ൻ, സ്റ്റോ​ർ കീ​പ്പ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്.