നി​രോ​ധ​ന ഉ​ത്ത​ര​വ് നീ​ക്കി​യ​ത് ജ​ന​ങ്ങ​ളു​ടെ വി​ജ​യം: ജോ​യ്സ് ജോ​ർ​ജ്
Saturday, December 8, 2018 10:28 PM IST
ചെ​റു​തോ​ണി: 2013 ന​വം​ബ​ർ 13-ലെ ​ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി നി​ർ​മാ​ണ നി​രോ​ധ​ന​ങ്ങ​ൾ മാ​റ്റി ഇ​ടു​ക്കി​യെ ഇ​എ​സ്എ​യി​ൽ​നി​ന്ന് വി​മു​ക്ത​മാ​ക്കി​യ​തി​ന്‍റെ വി​ജ​യാ​വ​കാ​ശം ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ൾ​ക്കു​ള്ള​താ​ണെ​ന്ന് ജോ​യ്സ് ജോ​ർ​ജ് എം​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
കു​ടി​യേ​റ്റ ഭൂ​മി​യി​ൽ​നി​ന്ന് ജ​ന​ങ്ങ​ളെ അ​ന്യ​വ​ത്ക​രി​ക്കാ​ൻ പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​ത്തെ മ​റ​യാ​ക്കി ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​ദ്യം സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യ​ത് ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളാ​ണ്. ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ടി​നെ​തി​രേ ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​ര​മു​ന്നേ​റ്റ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​വ​രും ആ​ത്മീ​യ നേ​താ​ക്ക​ളെ​പ്പോലും അ​പ​മാ​നി​ച്ച​വ​രും ഇ​പ്പോ​ഴും ഇ​ടു​ക്കി​ക്കെ​തി​രാ​യു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് മു​ൻ​പി​ൽ ത​ന്നെ​യു​ണ്ടെ​ന്നും എം​പി ആ​രോ​പി​ച്ചു. മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന പ്ര​ക്ഷോ​ഭ​ത്തി​നൊ​ടു​വി​ലാ​ണ് ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ഒ​ഴി​വാ​ക്കി ക​സ്തൂ​രി​രം​ഗ​ൻ ക​മ്മീ​ഷ​നെ നി​യ​മി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​കൂ​ടം നി​ർ​ബ​ന്ധി​ത​മാ​യ​ത്. ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ലെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തിരേ പോ​രാ​ടി​യ​തി​ലൂ​ടെ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്.
അ​തി​നി​ടെ ഇ​ടു​ക്കി ജി​ല്ല​യാ​കെ വ​ന​പ്ര​ദേ​ശ​മാ​ണെ​ന്നു​കാ​ണി​ച്ച് വ​നം​വ​കു​പ്പ് ത​യാ​റാ​ക്കി​യ ഭൂ​പ​ട​ത്തി​നെ​തി​രേ ഹ​ർ​ത്താ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​വു​മാ​യി ഒ​റ്റ​ക്കെ​ട്ടാ​യി ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി. ഈ​ഘ​ട്ട​ത്തി​ൽ ഒ​രി​ക്ക​ൽ​പോ​ലും ജ​ന​ങ്ങ​ൾ​ക്കൊ​പ്പം​നി​ൽ​ക്കാ​ൻ യു​ഡി​എ​ഫ് - കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ങ്ങ​ൾ ത​യാ​റാ​യി​ല്ല. പ​രി​സ്ഥി​തി ലോ​ല​മെ​ന്ന് ക​സ്തൂ​രി​രം​ഗ​ൻ ക​ണ്ടെ​ത്തി​യ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളും ഇ​എ​സ്എ ആ​യി പ്ര​ഖ്യാ​പി​ച്ചാ​ണ് നി​രോ​ധ​ന ഉ​ത്ത​ര​വി​റ​ക്കി​യ​ത്. യു​പി​എ സ​ർ​ക്കാ​രി​ൽ ര​ണ്ടാ​മ​നാ​യി​രു​ന്ന എ.​കെ. ആ​ന്‍റ​ണി ഉ​ൾ​പ്പെ​ടെ എ​ട്ടു കേ​ന്ദ്ര​മ​ന്ത്രി​മാ​ർ കേ​ര​ള​ത്തി​ൽ​നി​ന്നു​ണ്ടാ​യി​ട്ടും നി​രോ​ധ​ന ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി​ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​ന്‍റെ കു​റ്റ​സ​മ്മ​ത​മാ​ണ് ചി​ല​ർ ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ളെ​ന്നും എം​പി പ​റ​ഞ്ഞു.
ഗാ​ഡ്ഗി​ൽ, ക​സ്തൂ​രി​രം​ഗ​ൻ ക​മ്മീ​ഷ​നു​ക​ളെ കൊ​ണ്ടു​വ​ന്ന​തും ന​വം​ബ​ർ 13-ന് ​നി​രോ​ധ​ന ഉ​ത്ത​ര​വി​റ​ക്കി​യ​തും 2014 മാ​ർ​ച്ച് 10 ന് ​നി​രോ​ധ​ന​ങ്ങ​ൾ നി​ല​നി​ർ​ത്തി ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​തും കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രാ​ണ്. ഇ​എ​സ്എ വി​സ്തൃ​തി കു​റ​യ്ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ധ​ർ​ണ ന​ട​ത്തി​യ​തും ഗ്രീ​ൻ ട്രൈ​ബൂ​ണ​ലി​ൽ കേ​സ് കൊ​ടു​ത്ത​തും രാ​ഷ്‌ട്രപ​തി​ക്കു നി​വേ​ദ​നം ന​ൽ​കി​യ​തും ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഓ​ർ​മ​യു​ണ്ടെ​ന്നും ജോ​യ്സ് ജോ​ർ​ജ് പ​റ​ഞ്ഞു.