അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ക്കി ശാ​ശ്വ​ത പ​രി​ഹാ​രമു​ണ്ടാ​ക്ക​ണം: റോ​ഷി അ​ഗ​സ്റ്റി​ൻ
Saturday, December 8, 2018 10:28 PM IST
ചെ​റു​തോ​ണി: ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ൽ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യി യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ട് ശ​രി​യാ​ണെ​ന്ന​തി​ന്‍റെ അം​ഗീ​കാ​ര​മാ​ണ് കേ​ന്ദ്ര വ​നം - പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ഭേ​ദ​ഗ​തി ഉ​ത്ത​ര​വെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ.
ഗാ​ഡ്ഗി​ൽ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ന്ന​തി​ന് നി​യോ​ഗി​ച്ച ക​സ്തൂ​രി​രം​ഗ​ൻ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ 13104 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം പ​രി​സ്ഥി​തി ലോ​ല​മാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നു. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​യ​ർ​ന്ന ആ​ശ​ങ്ക പ​രി​ഹ​രി​ച്ച് ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തി​നാ​യാ​ണ് മു​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​ത്.
മ​ല​യോ​ര മേ​ഖ​ല​യി​ലെ 30 കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ, പി.​സി. സി​റി​യ​ക്, ഡോ. ​രാ​ജ​ശേ​ഖ​ര​ൻ​പി​ള്ള എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി ജ​ന​പ്ര​തി​നി​ധി​ക​ളേ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രേ​യും വി​ളി​ച്ചു​ചേ​ർ​ത്ത് അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടി കേ​ര​ള​ത്തി​ന് അ​നു​കൂ​ല​മാ​യ റി​പ്പോ​ർ​ട്ടു​ന​ൽ​കി. 3114 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം ഇ​എ​സ്എ​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന റി​പ്പോ​ർ​ട്ടു​കൂ​ടി പ​രി​ഗ​ണി​ച്ച് 2014 മാ​ർ​ച്ച് പ​ത്തി​ന് ക​ര​ടു​വി​ജ്ഞാ​പ​ന​മി​റ​ക്കു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ തു​ട​ർ​ന്ന് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ 886 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം​കൂ​ടി പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ചു​മ​ത​ല സം​സ്ഥാ​ന​ത്തി​ന് കൈ​മാ​റ​ണ​മെ​ന്നും നി​ല​പാ​ട് സ്വീ​ക​രി​ച്ച​താ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ച്ച​ത്. ക​ര​ടു​വി​ജ്ഞാ​പ​ന​മി​റ​ക്കി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്ന് ഹ​രി​ത ട്രൈ​ബൂ​ണ​ൽ പ​റ​ഞ്ഞി​ട്ടും അ​ന്തി​മ​വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​ട്ടി​ല്ല.
അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ അ​നാ​സ്ഥ കാ​ട്ടു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് 2017 ഫെ​ബ്രു​വ​രി 26-ന് ​മു​ണ്ട​ക്ക​യം 35-ാംമൈ​ലി​ൽ​നി​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ൻ ന​യി​ച്ച ക​ർ​ഷ​ക സം​ര​ക്ഷ​ണ പ​ദ​യാ​ത്ര മാ​ർ​ച്ച് മൂ​ന്നി​നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ച്ച​ത്. ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന യു​ഡി​എ​ഫ് ആ​വ​ശ്യം ത​ള്ളി​ക്ക​ള​ഞ്ഞ എ​ൽ​ഡി​എ​ഫ് ഗ​വ​ണ്‍​മെ​ന്‍റ് അ​നാ​വ​ശ്യ​മാ​യ കാ​ല​താ​മ​സം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.
റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ച 3114 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ മേ​ഖ​ല​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് അം​ഗീ​ക​രി​ച്ച് അ​ന്തി​മ​വി​ജ്ഞാ​പ​നം ഇ​റ​ക്കു​ക​യാ​ണ് ശാ​ശ്വ​ത പ​രി​ഹാ​ര​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.