മ​ന്ത്രി എം.​എം. മ​ണി മൂ​ല​മ​റ്റം പ​വ​ർ ഹൗ​സ് സ​ന്ദ​ർ​ശി​ച്ചു
Saturday, December 8, 2018 10:28 PM IST
തൊ​ടു​പു​ഴ: വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി മൂ​ല​മ​റ്റം പ​വ​ർ ഹൗ​സ് സ​ന്ദ​ർ​ശി​ച്ചു. മൂ​ന്നാം ന​ന്പ​ർ ജ​ന​റേ​റ്റ​റി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ന​വീ​ക​ര​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ജ​ന​റേ​റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി​യി​രു​ന്നു. ഈ ​മാ​സം ത​ന്നെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കെ ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ. 130 മെ​ഗാ​വാ​ട്ട് വീ​തം ശേ​ഷി​യു​ള്ള ആ​റു ജ​ന​റേ​റ്റ​റു​ക​ളാ​ണ് പ​വ​ർ ഹൗ​സി​ലു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ലെ മൂ​ന്നു ജ​ന​റേ​റ്റ​റു​ക​ളാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. ഒ​രു​വ​ർ​ഷ​മാ​ണ് ഒ​രു ജ​ന​റേ​റ്റ​റി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​വേ​ണ്ടി സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. മൂ​ന്നു വ​ർ​ഷം കൊ​ണ്ടു മൂ​ന്നു ജ​ന​റേ​റ്റ​റു​ക​ളു​ടെ ന​വീ​ക​ര​ണം ന​ട​ത്തു​ന്ന രീ​തി​യി​ലാ​ണ് കെഎസ്ഇ​ബി ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ജി​ഇ പ​വ​ർ ഇ​ന്ത്യാ ലി​മി​റ്റ​ഡ് ക​ന്പ​നി​ക്കാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല. 43 കോ​ടി രൂ​പ​ക്കാ​ണ് ടെ​ണ്ട​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജൂ​ണി​ൽ ആ​രം​ഭി​ച്ചു ഫെ​ബ്രു​വ​രി​യി​ൽ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ജ​ന​റേ​റ്റ​റു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തീ​രു​മാ​ന​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.