വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു മു​ത​ൽ
Saturday, December 8, 2018 10:29 PM IST
തൊ​ടു​പു​ഴ: ക​ലാ​കാ​യി​ക ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന കാ​സ്ക് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴാ​മ​ത് അ​ഖി​ല കേ​ര​ള വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു മു​ത​ൽ 16 വ​രെ കാ​രി​ക്കോ​ട് കാ​സ്ക് ഗാ​ല​റി ഫ്ള​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കാ​ൻ​സ​ർ, വൃ​ക്ക രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ക എ​ന്ന ജീ​വ​കാ​രു​ണ്യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 3000-ഓ​ളം കാ​ണി​ക​ൾ​ക്ക് മ​ൽ​സ​രം വീ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ട്.
ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​നു ജി​ല്ലാ ക​ള​ക്ട​ർ കെ. ​ജീ​വ​ൻ​ബാ​ബു നി​ർ​വ​ഹി​ക്കും. ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ന​സീ​ർ പ​ടി​ഞ്ഞാ​റേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ജോ​സ​ൽ സി​റി​ൾ, ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ് ജ​ഡ്ജി ജോ​മോ​ൻ ജോ​ണ്‍ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് 40000 രൂ​പ​യും ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​നം നേ​ടു​ന്ന ടീ​മി​ന് 30000 രൂ​പ​യും ട്രോ​ഫി​യും സ​മ്മാ​നി​ക്കും.
വി​വി​ധ ക്ല​ബു​ക​ൾ​ക്കു വേ​ണ്ടി രാ​ജ്യ​ത്തെ പ്ര​മു​ഖ ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മ​തി ഭാ​ര​വാ​ഹി​ക​ളാ​യ എ.​എ​സ്.​ജാ​ഫ​ർ​ഖാ​ൻ, ഫൈ​സ​ൽ ചാ​ലി​ൽ, സി.​ഐ.​ഷെ​മീ​ർ, കെ.​ബി.​ഹാ​രി​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.