മേ​ച്ചേ​രി​വാ​ക്ക പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട​കു​ത്ത​ൽ പു​രോ​ഗ​മി​ക്കു​ന്നു
Saturday, December 8, 2018 10:36 PM IST
മ​ങ്കൊ​ന്പ്: പു​ളി​ങ്കു​ന്ന് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ മേ​ച്ചേ​രി​വാ​ക്ക, മേ​ച്ചേ​രി​വാ​ക്ക തെ​ക്ക് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ മ​ട കു​ത്ത​ൽ പു​രോ​ഗ​മി​ക്കു​ന്നു.

വി​ത​ക​ഴി​ഞ്ഞു 25 ദി​വ​സം വ​രെ​യാ​യ മേ​ച്ചേ​രി​വാ​ക്ക​യി​ൽ തി​ങ്ക​ളാ​ഴ്ച​യും, അ​ഞ്ചു​ദി​വ​സം പ്രാ​യ​മാ​യ മേ​ച്ചേ​രി​വാ​ക്ക തെ​ക്ക് പാ​ട​ത്ത് വെ​ള്ളി​യാ​ഴ്ച​യു​മാ​ണ് മ​ട​വീ​ണ​ത്. മ​ട കു​ത്തി പാ​ട​ത്തെ വെ​ള്ളം​വ​റ്റി​ച്ച് വീ​ണ്ടും കൃ​ഷി തു​ട​രാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ഇ​രു പാ​ട​ശേ​ഖ​ര​സ​മി​തി​യും ക​ർ​ഷ​ക​രും.

ആ​ദ്യം മ​ട​വീ​ഴ്ച സം​ഭ​വി​ച്ച മേ​ച്ചേ​രി​വാ​ക്ക​യി​ൽ മ​ട കു​ത്ത​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഇ​വി​ടെ മ​ട​വീ​ഴ്ച​യു​ണ്ടാ​യ​പ്പോ​ൾ ത​ന്നെ ക​ർ​ഷ​ക​ർ താ​ത്കാ​ലി​ക മ​ട​കു​ത്തി പാ​ട​ത്തേ​യ്ക്കു വെ​ള്ള​മൊ​ഴു​കി​യെ​ത്തു​ന്ന തോ​ട്ടി​ലെ നീ​രൊ​ഴു​ക്കു ത​ട​ഞ്ഞി​രു​ന്നു. ത​ക​ർ​ന്ന മ​ട കു​ത്തു​ന്ന ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ട കു​ത്തു​ന്ന​തി​നാ​യി ഇ​തു​വ​രെ ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യ​താ​യി പാ​ട​ശേ​ഖ​ര​സ​മി​തി പ​റ​യു​ന്നു. 205 വി​സ്തൃ​തി​യു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ന് എ​ട്ടു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് പു​റം​ബ​ണ്ടു​ള്ള​ത്. ശ​ക്ത​മാ​യ വേ​ലി​യേ​റ്റം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ട​വീ​ഴ്ച​യ്ക്കു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​ത്ത​വ​ണ​ത്തെ കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി പു​റം​ബ​ണ്ടു നി​ർ​മി​ക്കാ​നു​ള്ള തു​ക സ​മാ​ഹ​രി​ച്ച​ത് ക​ർ​ഷ​ക​ർ ത​ന്നെ​യാ​യി​രു​ന്നു. ഏ​ക്ക​റി​ന് 2000 രൂ​പ വീ​തം പി​രി​വി​ട്ടാ​ണു ക​ർ​ഷ​ക​ർ തു​ക ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടു​ത്തെ 110 ക​ർ​ഷ​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും ചെ​റു​കി​ട​ക്കാ​രാ​ണ്. കു​ട്ട​നാ​ട് പാ​ക്കേ​ജ് പ്ര​കാ​രം പാ​ട​ശേ​ഖ​ര​ത്തി​നു പു​റം​ബ​ണ്ട് സം​ര​ക്ഷ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പു​റം​ബ​ണ്ടി​നു ചു​റ്റി​ലും ക​ല്ലു കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള എ​സ്റ്റി​മേ​റ്റും മ​റ്റും ത​യാ​റാ​ക്കി​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യ പ്ര​ള​യ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​റ​ക്കി​യ കൃ​ഷി​യും മ​ട​വീ​ണു ന​ശി​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​ർ സ​ർ​ക്കാ​ർ സ​ഹാ​യം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ്. അ​തേ​സ​മ​യം വെ​ള്ളി​യാ​ഴ്ച മ​ട​വീ​ഴ്ച​യു​ണ്ടാ​യ തെ​ക്കേ മേ​ച്ചേ​രി​വാ​ക്ക പാ​ട​ത്തെ മ​ട​കു​ത്തു​ന്ന​തി​നു​ള്ള ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. മ​ട​വീ​ഴ്ച​യു​ണ്ടാ​യ മു​ണ്ട​പ്പ​ള്ളി മോ​ട്ടോ​ർ ത​റ​യ്ക്കു സ​മീ​പ​ത്തെ അ​ഞ്ചേ​ക്ക​റോ​ളം കൃ​ഷി ന​ശി​ച്ച​താ​യാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. മ​ട​വീ​ഴ്ച​യെ തു​ട​ർ​ന്ന് വെ​ള്ള​ത്തി​നൊ​പ്പം പു​റം​ബ​ണ്ടി​ലെ ചെ​ളി​യും, മ​ണ്ണും അ​ടി​ഞ്ഞു​കൂ​ടി​യാ​ണ് വി​ത ന​ശി​ച്ച​ത്.