സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന ഒ​രു ഡ​സ​ൻ വ​ള​വു​ക​ൾ
Saturday, December 8, 2018 10:36 PM IST
മാ​ന്നാ​ർ: കാ​യം​കു​ളം-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ലെ കൊ​ടും വ​ള​വു​ക​ളി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​ൽ ചോ​ര വീ​ഴാ​ത്ത ദി​ന​ങ്ങ​ൾ ഇ​ല്ല.​ഒ​രു ഡ​സ​നോ​ളം കൊ​ടു വ​ള​വു​ക​ളാ​ണ് ഈ ​സം​സ്ഥാ​ന പാ​ത​യി​ലു​ള​ള​ത്.​ഇ​തി​ൽ പ​കു​തി​യി​ലേ​റെ​യും മാ​വേ​ലി​ക്ക​ര-​മാ​ന്നാ​ർ റോ​ഡി​ലാ​ണ്.

ഈ ​പ​ത്തു കി​ലോ​മീ​റ്റ​നു​ള്ളി​ൽ ഏ​ഴു അ​പ​ക​ട വ​ള​വു​ക​ളാ​ണ് ഉ​ള്ള​ത്. ചെ​റു​കോ​ൽ, വി​ല്ലേ​ജാ​ഓ​ഫീ​സ് ജം​ഗ്ഷ​ൻ, നാ​ട​ല​യ്ക്ക​ൽ,ഉൗ​ട്ടു​പ​റ​ന്പ്, മാ​ന്നാ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളാ​ണ് പ്ര​ധാ​ന അ​പ​ക​ട മേ​ഖ​ല​ക​ൾ. സം​സ്ഥാ​ന പാ​ത ന​വീ​ക​രി​ച്ച ശേ​ഷം വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വാ​ണ് ഈ ​റോ​ഡി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. നാ​ഷ​ണ​ൽ ഹൈ​വേ​യ്ക്കും എം​സി റോ​ഡി​നും സ​മാ​ന്ത​ര​മാ​യി​ട്ടു​ള്ള ഈ ​റോ​ഡി​ലൂ​ടെ എ​ളു​പ്പ​ത്തി​ൽ ക​ട​ന്നു പോ​കാ​മെ​ന്ന​തി​നാ​ൽ മ​ന്ത്രി വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​പാ​ത​യേ​യാ​ണ്.

ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​പ്പോ​ൾ ഒ​ന്ന​ര വ​ർ​ഷം മു​ന്പ് റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി അ​പ​ക​ട​ങ്ങ​ളെ കു​റി​ച്ച് പ​ഠി​ക്കാ​ൻ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചി​രു​ന്നു.​ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ പ്ര​ധാ​ന​മാ​യും ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് ഈ ​കൊ​ടു വ​ള​വു​ക​ളെ കു​റി​ച്ചാ​യി​രു​ന്നു. ഈ ​വ​ള​വു​ക​ളി​ൽ അ​പ​ക​ട സൂ​ച​ന ന​ൽ​കു​ന്ന സി​ഗ്്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും വ​ള​വു​ക​ളു​ണ്ടെ​ന്നു​ള​ള മു​ന്ന​റി​പ്പു​ക​ൾ ന​ൽ​ക​ണ​മെ​ന്നും റി​ഫ്ളെ​ക്ട​ർ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

കൂ​ടാ​തെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​യൊ​ന്നും ത​ന്നെ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. റോ​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട​വ​ർ വേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ത്ത​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം സ്കൂ​ൾ ബ​സും സ്വ​കാ​ര്യ ബ​സും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. ഇ​തെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ക​ണ്ണ് തു​റ​പ്പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.