സാ​യു​ധ​സേ​ന പ​താ​ക​ദി​നം ആ​ച​രി​ച്ചു
Saturday, December 8, 2018 10:36 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ സാ​യു​ധ​സേ​ന പ​താ​ക​ദി​നം ആ​ച​രി​ച്ചു.

എ​ൻ​സി​സി, ആ​ർ​മി, നേ​വി വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ 15കെ ​ആ​ർ​മി എ​ൻ​സി​സി തി​രു​വ​ല്ല അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കേ​ണ​ൽ ജെ. ​ന​ന്ദ​കു​മാ​റും, 5കെ ​നേ​വി എ​ൻ​സി​സി ച​ങ്ങ​നാ​ശേ​രി ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ ക​മാ​ൻ​ഡ​ർ പി.​എം. പു​രു​ഷോ​ത്ത​മ​നും പ​രി​ശോ​ധി​ച്ചു. രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച വീ​ര​സൈ​നി​ക​രെ അ​നു​സ്മ​രി​ക്കാ​ൻ ത​യാ​റാ​ക്കി​യ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ക​മാ​ൻ​ഡ​ർ പി.​എം. പു​രു​ഷോ​ത്ത​മ​ൻ, റി​ട്ട. കേ​ണ​ൽ ജോ​ർ​ജ് സി, ​കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ബ​ൻ കെ.​വി., എ​ൻ​സി​സി നേ​വി ഓ​ഫീ​സ​ർ സ​ബ് ല​ഫ്. പോ​ൾ ജേ​ക്ക​ബ് എ​ന്നി​വ​ർ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ബ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് എ​ൻ​സി​സി നേ​വി ഓ​ഫീ​സ​ർ സ​ബ് ല​ഫ്. പോ​ൾ ജേ​ക്ക​ബ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. റി​ട്ട. കേ​ണ​ൽ ജോ​ർ​ജ് സി ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​മാ​ൻ​ഡ​ർ പി.​എം. പു​രു​ഷോ​ത്ത​മ​ൻ സ​ന്ദേ​ശം ന​ൽ​കി. കോ​ള​ജ് എ​ൻ​സി​സി ആ​ർ​മി ഓ​ഫീ​സ​ർ ഡോ. ​ജൂ​ബി​ൻ ആ​ന്‍റ​ണി ന​ന്ദി​യ​ർ​പ്പി​ച്ചു.