ക​ണ്ട​ക്ട​ർ​ക്ക് മ​ർ​ദ​നം യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ
Saturday, December 8, 2018 10:36 PM IST
അ​ന്പ​ല​പ്പു​ഴ: കെഎസ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​ക്ക് യാ​ത്ര​ക്കാ​ര​ന്‍റെ മ​ർ​ദ​നം. ക​ണ്ട​ക്ട​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ഴി​ഞ്ഞം ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റാ​യ തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് ക​മ​ലേ​ശ്വ​രം മു​ര​ളീ​ധ​ര​ന്‍റെ മ​ക​ൻ ശി​വ​കു​മാ​റി(25)​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​യാ​ളെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ പു​ന്ന​പ്ര ക​ളി​ത്ത​ട്ട് ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽ തോ​ട്ട​പ്പ​ള്ളി​യി​ൽ​നി​ന്നും പു​ന്ന​പ്ര​യ്ക്കു പോ​കാ​നാ​യി ക​യ​റി​യ യാ​ത്ര​ക്കാ​ര​നാ​യ പു​റ​ക്കാ​ട് ദി​ലീ​ഷ് ഭ​വ​നി​ൽ ദി​ലീ​പ് (54) കു​റ​വ​ൻ​തോ​ട് ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ സ്വ​യം ബെ​ല്ല​ടി​ച്ച് ഇ​റ​ങ്ങാ​ൻ ഭാ​വി​ച്ചു. എ​ന്നാ​ൽ ഇ​വി​ടെ സ്റ്റോ​പ്പി​ല്ലെ​ന്നു പ​റ​ഞ്ഞ് ക​ണ്ട​ക്ട​ർ ഡ​ബി​ൾ ബെ​ല്ല​ടി​ച്ച് വ​ണ്ടി​വി​ട്ടു. ഉ​ട​ൻ ദി​ലീ​പ് ക​ണ്ട​ക്ട​റെ മ​ർ​ദി​ക്കു​ക​യും ച​വി​ട്ടി വീ​ഴ്ത്തു​ക​യു​മാ​യി​രു​ന്നെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.
വി​വ​ര​മ​റി​ഞ്ഞ് പു​ന്ന​പ്ര പോ​ലീ​സെ​ത്തി ഇ​യാ​ളെ സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യും ക​ണ്ട​ക്ട​റെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. ദി​ലീ​പ് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി വി​ടു​ക​യും ചെ​യ്തു. എ​എ​സ്ഐ​മാ​രാ​യ അ​ശോ​ക​ൻ, സി​ദ്ദി​ഖ്, സി​പി​ഒ​മാ​രാ​യ സ​ത്യ​പ്ര​സാ​ദ്, അ​ഫ്സ​ൽ, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ദി​ലീ​പി​നെ പി​ടി​കൂ​ടി​യ​ത്.