തി​രു​നാ​ളും ജൂ​ബി​ലി സ​മാ​പ​ന​വും
Saturday, December 8, 2018 10:37 PM IST
മു​ഹ​മ്മ: മു​ഹ​മ്മ ന​സ്ര​ത്ത് കാ​ർ​മ​ൽ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളും ദേ​വാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന​വും ഇ​ന്ന് ന​ട​ക്കും.
രാ​വി​ലെ 8.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. 11ന് ​ന​ട​ക്കു​ന്ന ജൂ​ബി​ലി സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രി​യോ​ർ ജ​ന​റ​ൽ ഫാ. ​പോ​ൾ അ​ച്ചാ​ണ്ടി അ​ധ്യ​ക്ഷ​നാ​കും. ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ൻ ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ത്ത​റ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജൂ​ബി​ലി സ്മാ​ര​ക ഭ​വ​ന​ത്തി​നു ശി​ലാ​സ്ഥാ​പ​ന​വും നി​ർ​വ​ഹി​ക്കും. ഫാ. ​സോ​ജ​ൻ മു​ത​ല​ക്കാ​വി​ൽ സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യും. ഫാ. ​ഹ്യു​ബ​ർ​ട്ട് അ​നു​സ്മ​ര​ണം ജ​യിം​സ് മ​റ്റം ന​ട​ത്തും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ജ​യ​ലാ​ൽ , മു​ഹ​മ്മ ദീ​പ്തി സ്പെ​ഷ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജൂ​ലി​യ​റ്റ്, സ്വാ​മി അ​സ്പ​ർ​ശാ​ന​ന്ദ, അ​ന്പ​നാ​കു​ള​ങ്ങ​ര മു​സ്ലിം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം ലു​ഖ്മാ​നൂ​ൽ ഹ​ക്കിം ബാ​ഖ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ന​സ്ര​ത്ത് കാ​ർ​മ​ൽ ആ​ശ്ര​മ പ്രി​യോ​ർ ഫാ. ​ഗ്രി​ഗ​റി പെ​രു​മാ​ലി​ൽ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ജോ​ച്ച​ൻ ജോ​സ​ഫ് കു​റു​പ്പ​ശേ​രി ന​ന്ദി​യും പ​റ​യും. സ​മ്മേ​ള​നാ​ന​ന്ത​രം മ​ദ​ർ തെ​രേ​സ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​നൃ​ത്തം. ഉ​ച്ച​യ്ക്ക് സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും. 1968ൽ ​ആ​ശ്ര​മ സു​പ്പീ​രി​യ​റാ​യി​രു​ന്ന ഹ്യൂ​ബ​ർ​ട്ട് പീ​ടി​യേ​ക്ക​ല​ച്ച​ൻ പു​തു​ക്കി നി​ർ​മി​ച്ച​താ​ണ് അ​മ​ലോ​ദ്ഭ​വ മാ​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ഈ ​ദേ​വാ​ല​യം.