പ്ര​ള​യം മു​ത​ൽ ഭ​ര​ണ​ഘ​ട​ന വ​രെ, പു​തു​മ​യി​ൽ ഇം​ഗ്ലീ​ഷ് സ്കി​റ്റ്
Saturday, December 8, 2018 10:37 PM IST
ആ​ല​പ്പു​ഴ: പെ​ട്രോ​ളി​നും ഡീ​സ​ലി​നും കു​ത്ത​നെ വി​ല​യു​യ​രു​ന്ന​ത് ചോ​ദ്യം ചെ​യ്തും ഭ​ര​ണ ഘ​ട​ന​യു​ടെ സം​ര​ക്ഷ​ക​ർ ത​ന്നെ അ​തു ന​ശി​പ്പി​ക്കു​ന്ന​തും ചൂ​ണ്ടി​ക്കാ​ട്ടി പു​തു​മ നി​റ​ഞ്ഞ പ്ര​മേ​യ​ങ്ങ​ളു​മാ​യി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഇം​ഗ്ലീ​ഷ് സ്കി​റ്റ് വേ​ദി. പ​തി​വി​നു വി​പ​രീ​ത​മാ​യി സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ മാ​ത്ര​മാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​ള​യ​ത്തി​ന്‍റെ തീ​വ്ര​ത വി​ളി​ച്ചു കാ​ട്ടു​ന്ന ക​ട്ടൗ​ട്ടു​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ന്നു​ന്ന പ്ര​ക​ട​ന​ത്തി​ന് മാ​റ്റു​കൂ​ട്ടി. എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രാ​സാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നു​ള്ള മി​ടു​ക്കി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളേ​യും സ്കി​റ്റി​ൽ ആ​ക്ഷേ​പ​ഹാ​സ്യ​മാ​ക്കി​യ​പ്പോ​ൾ സ​ദ​സി​ൽ നി​റ​ഞ്ഞ കൈ​യ​ടി. ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗ് ത​ട്ടി​പ്പി​ന് വി​ധേ​യ​മാ​കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന സ്കി​റ്റും ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​വും സ്കി​റ്റി​ൽ പ്ര​മേ​യ​മാ​യി.
കാ​ലു​ക​ളെ പോ​ളി​യോ ത​ള​ർ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​ള​മ​ശേ​രി​ക്കാ​ര​ൻ സു​രേ​ഷ് വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള​വ​രു​ടെ സ്കി​റ്റ് അ​ധ്യാ​പ​ക​ൻ. ക​ഴി​ഞ്ഞ 16 വ​ർ​ഷ​മാ​യി സ്കി​റ്റ് പ​ഠി​പ്പി​ക്കു​ന്നു. ന​ട​ന്ന് പ​ഠി​പ്പി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് കാ​ര​ണം സു​രേ​ഷി​നെ സ​ഹാ​യി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ഷ്യ·ാ​രാ​ണ്.
കാ​ല​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള പ്ര​മേ​യം തി​ര​ഞ്ഞെ​ടു​ത്ത് പ​ഠി​പ്പി​ക്കു​ന്ന​താ​ണ് സു​രേ​ഷി​ന്‍റെ രീ​തി. അ​തി​ന് സ​മ്മാ​ന​വും ഉ​റ​പ്പാ​ണ്. സു​രേ​ഷ് സ്കി​റ്റ് ഡ​യ​റ​ക്ട​റാ​യി വ​രു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ത്മ​വി​ശ്വാ​സ​മാ​ണെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. പ​ഠി​ക്കാ​ൻ വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് ക​ലാ​ബോ​ധ​മു​ള്ള​തി​നാ​ൽ സ്കി​റ്റ് പ​ഠ​നം ഉ​ഷാ​റാ​ണെ​ന്നു സു​രേ​ഷ് പ​റ​യു​ന്നു. ഇ​ത്ത​വ​ണ സെ​ന്‍റ് തെ​രാ​സാ​സ് വി​ദ്യാ​ർ​ത്ഥി​ക​ളെ​യാ​ണ് സു​രേ​ഷ് പ​ഠി​പ്പി​ച്ച​ത്.