മ​ഞ്ജു വാ​ര്യ​രു​ടെ ചി​റ​കി​ലേ​റി ച​ന്ദ​ന ക​ലോ​ത്സ​വ വേ​ദി​യി​ൽ മു​ന്നോ​ട്ട്
Saturday, December 8, 2018 10:37 PM IST
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല വ​ടു​ത​ല ജ​മാ അ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ച​ന്ദ​ന​യു​ടെ നൃ​ത്ത​ത്തോ​ടു​ള്ള ആ​ത്മ​സ​മ​ർ​പ്പ​ണം കൊ​ണ്ടെ​ത്തി​ച്ച​ത് എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം ഭ​ര​ത​നാ​ട്യ​ത്തി​ലെ എ ​ഗ്രേ​ഡി​ലേ​ക്കാ​ണ്. ഭ​ര​ത​നാ​ട്യ​ത്തി​നാ​യി സം​സ്ഥാ​ന ത​ല​ത്തി​ലാ​ദ്യ​മാ​യെ​ത്തി​യ ച​ന്ദ​ന​യ്ക്ക് ഇ​ത് സ​ന്തോ​ഷ നി​മി​ഷ​മാ​ണ്. ടാ​ക്സി ഡ്രൈ​വ​റാ​യ അ​ച്ഛ​ന്‍റെ സ്വ​പ്ന​സാ​ഫ​ല്യം. ച​ന്ദ​ന​യു​ടെ ആ​ദ്യ ഗു​രു അ​മ്മ സ​ന്ധ്യ ത​ന്നെ​യാ​ണ്.
ച​ന്ദ​ന​യു​ടെ ക​ഴി​വ് തി​രി​ച്ച​റി​ഞ്ഞു ദേ​വ​ദൂ​ത​യെ​പോ​ലെ മ​ത്സ​ര​യി​ന​ങ്ങ​ളു​ടെ ചെ​ല​വ് മു​ഴു​വ​നും വ​ഹി​ക്കാ​ൻ മ​ഞ്ജു വാ​ര്യ​രെ​ത്തി​യ​തോ​ടെ രാ​ശി മാ​റി. ക​ഴി അ​ഞ്ചു വ​ർ​ഷ​മാ​യി ച​ന്ദ​ന കു​ച്ചു​പ്പു​ടി മ​ത്സ​ര​ത്തി​ൽ ആ​ല​പ്പു​ഴ​യെ പ്ര​തി​നി​ധീ​ക​രി​ച്ചെ​ത്തി​യി​രു​ന്നു. നാ​ടോ​ടി​നൃ​ത്ത​ത്തി​ൽ മൂ​ന്നു കൊ​ല്ല​വും തു​ട​ർ​ച്ച​യാ​യി എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി. ഇ​തി​ൽ 2015, 2016 വ​ർ​ഷ​ങ്ങ​ളി​ൽ ഹൈ​സ്കൂ​ൾ നാ​ടോ​ടി നൃ​ത്ത​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും ച​ന്ദ​ന​യ്ക്കാ​യി​രു​ന്നു. ഇ​ന്ന​ലെ കു​ച്ചു​പ്പു​ടി​യി​ലും നാ​ടോ​ടി​നൃ​ത്ത​ത്തി​ലു​മാ​ണ് മ​ത്സ​രി​ച്ച​ത്. കു​ച്ചു​പ്പു​ടി പെ​രു​ന്പാ​വൂ​ർ ഗീ​ത​പ​ദ്മ​കു​മാ​രും നാ​ടോ​ടി​നൃ​ത്തം വാ​ര​നാ​ട് സ​ജി​യു​മാ​ണ് അ​ഭ്യ​സി​പ്പി​ക്കു​ന്ന​ത്.