ഭ​​ക്ത സാ​​ഗ​​ര​​മാ​​യി പാ​​റേ​​ൽ തി​​രു​​നാ​​ൾ
Saturday, December 8, 2018 10:48 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പ്ര​​ശ​​സ്ത മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ പാ​​റേ​​ൽ പ​​ള്ളി​​യി​​ൽ പ​​രി​​ശു​​ദ്ധ​​ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ അ​​മ​​ലോ​​ത്ഭ​​വ തി​​രു​​നാ​​ൾ ഭ​​ക്ത​​സാ​​ഗ​​ര​​മാ​​യി. രാ​​വി​​ലെ മു​​ത​​ൽ തു​​ട​​ർ​​ച്ച​​യാ​​യി ന​​ട​​ന്ന വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന​​യി​​ലും മ​​ധ്യ​​സ്ഥ​​പ്രാ​​ർ​​ഥ​​ന​​യി​​ലും സാ​​യം​​സ​​ന്ധ്യ​​യി​​ൽ കു​​രി​​ശും​​മൂ​​ട്ടി​​ലേ​​ക്ക് ന​​ട​​ന്ന ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ലും പ​​തി​​നാ​​യി​​ര​​ങ്ങ​​ളാ​​ണ് ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത്.

രാ​​വി​​ലെ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​വും അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലും വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കി.

ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ റാ​​സ​​യ്ക്ക് ഫാ. ​​തോ​​മ​​സ് പാ​​റ​​ത്താ​​നം, ഫാ. ​​ജോ​​സ് കൊ​​ല്ലം​​കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ തി​​രു​​നാ​​ൾ സ​​ന്ദേ​​ശം ന​​ൽ​​കി.

ഉ​​ച്ച​​ക്ക് റ​​വ.​​ഡോ. ലൂ​​യി​​സ് തേ​​വ​​ല​​ക്ക​​ര​​യു​​ടെ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ഇ​​ട​​വ​​ക​​ക്കാ​​രാ​​യ വൈ​​ദി​​ക​​രും ഇ​​ട​​വ​​ക​​യി​​ൽ ശു​​ശ്രൂ​​ഷ​​ചെ​​യ്ത വൈ​​ദി​​ക​​രും ചേ​​ർ​​ന്ന് വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഫാ.​​ഫ്രാ​​ൻ​​സീ​​സ് മീ​​ന​​ത്തേ​​രി​​ൽ, വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍.​​ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു.

6.30ന് ​​കു​​രി​​ശു​​മ്മൂ​​ട് ക​​വ​​ല​​യി​​ലേ​​ക്ക് മാ​​താ​​വി​​ന്‍റെ തി​​രു​​സ്വ​​രൂ​​പ​​വും വ​​ഹി​​ച്ചു ന​​ട​​ന്ന ഭ​​ക്തി​​പൂ​​ർ​​വ​​മാ​​യ ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ നാ​​ടി​​ന്‍റെ നാ​​നാ​​ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ അ​​ണി​​ചേ​​ർ​​ന്നു. ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ അ​​ട്ടി​​ച്ചി​​റ കാ​​ർ​​മി​​ക​​നാ​​യി​​രു​​ന്നു. പ്ര​​ദ​​ക്ഷി​​ണ​​ത്തെ വ​​ര​​വേ​​ല്ക്കു​​ന്ന​​തി​​നാ​​യി വീ​​ടു​​ക​​ളും വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ളും ദീ​​പാ​​ലം​​കൃ​​ത​​മാ​​ക്കി​​യി​​രു​​ന്നു.

ഇ​​ന്ന് രാ​​വി​​ലെ 5.30നും 7.15​​നും 9.30നും 11.30​​നും വൈ​​കു​​ന്നേ​​രം 4.30നും ​​വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന. 14വ​​രെ രാ​​വി​​ലെ ആ​​റി​​നും ഏ​​ഴി​​നും വൈ​​കു​​ന്നേ​​രം 4.30നും ​​വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന. 16ന് ​​കൊ​​ടി​​യി​​റ​​ക്കു തി​​രു​​നാ​​ൾ ആ​​ഘോ​​ഷി​​ക്കും.