സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം 16ന് ‌‌
Saturday, December 8, 2018 10:48 PM IST
കു​ന്ന​ന്താ​നം: കു​ന്ന​ന്താ​നം എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 18-ാമ​ത് സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം 16-ന് ​ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​കു​ന്ന​ന്താ​നം വേ​ളാ​ങ്ക​ണ്ണി കു​രി​ശ​ടി​യി​ൽ നി​ന്നും സെ​ന്‍റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ദൈ​വാ​ല​യ​ത്തി​ലേ​ക്ക് ന​ട​ക്കു​ന്ന എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്മ​സ് റാ​ലി വി​ൽ​സ​ൻ കോ​ർ എ​പ്പി​സ്‌​കോ​പ്പാ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
വൈ​കു​ന്നേ​രം നാ​ലി​ന് പൊ​തു​സ​മ്മേ​ള​നം തി​രു​വ​ല്ല അ​തി​രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ചെ​റി​യാ​ൻ താ​ഴ​മ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ന്ന​ന്താ​നം എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫോ​റം ചെ​യ​ർ​മാ​ൻ ഫാ.​സ​ന്തോ​ഷ് അ​ഴ​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ജോ​യി​ക്കു​ട്ടി വ​ർ​ഗീ​സ്, ഫാ. ​അ​നീ​ഷ് റ്റി. ​വ​ർ​ഗീ​സ്, വി.​സി. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ നി​ര്യാ​ത​രാ​യ മാ​ത്യൂ​സ് കോ​ർ എ​പ്പി​സ്കോ​പ്പാ​യെ​യും, ഷെ​വ​ലി​യാ​ർ ഏ​ലി​യാ​സ് തോ​മ​സ് ചെ​ത്തി​ക്കാ​ടി​നെ​യും അ​നു​സ്മ​രി​ക്കും. പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഫാ. ​തോ​മ​സ് തു​മ്പ​യി​ലി​നെ അ​നു​മോ​ദി​ക്കും. തു​ട​ർ​ന്ന് ക​രോ​ൾ ഗാ​ന​ങ്ങ​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വി​വി​ധ ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കും.