ഇ​ട്ടി​യ​പ്പാ​റ​യി​ൽ ക​ട​യി​ൽ മോ​ഷ​ണം ‌‌
Saturday, December 8, 2018 10:48 PM IST
റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ​യി​ൽ ക​ട​യി​ൽ മോ​ഷ​ണം. ഇ​ട്ടി​യ​പ്പാ​റ കി​ഴ​ക്കി​ല്ല​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ചെ​റു​കു​ള​ഞ്ഞി നേ​ന്ത്ര​പ്പ​ള്ളി​ൽ രാ​ജീ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജെ​ആ​ർ എ​ന്‍റ​ർ​പ്രൈ​സ​സി​ലാ​ണ് ക​ഴി​ഞ്ഞ രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. എ​സി, സി​സി ടി​വി, ഇ​ൻ​വെ​ർ​ട്ട​ർ എ​ന്നി​വ​യു​ടെ ഇ​ൻ​സ്റ്റ​ലേ​ഷ​നും സ്പെ​യ​ർ​പാ​ർ​ട്സു​മു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ താ​ഴു​ക​ൾ കു​ത്തി​ത്തു​റ​ന്ന​തി​നു ശേ​ഷം വി​ല​പി​ടി​ച്ച ചെ​മ്പു കോ​യി​ലു​ക​ളാ​ണ് ക​വ​ർ​ച്ച ചെ​യ്ത​ത്. നേ​ര​ത്തെ​യും സ​മാ​ന​മാ​യ രീ​തി​യി​ൽ പെ​രു​മ്പു​ഴ​യി​ലു​ള്ള ഗ്രേ​സ് ഹാ​ർ​ഡ്‌​വെ​യ​റി​ൽ ഉ​ൾ​പ്പെ​ടെ റാ​ന്നി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന് ചെ​മ്പു കോ​യി​ലു​ക​ൾ ക​വ​ർ​ച്ച ചെ​യ്ത സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. പേ​ട്ട ഭാ​ഗ​ങ്ങ​ളി​ൽ വീ​ട്ടു സാ​ധ​ന​ങ്ങ​ള​ട​ക്കം കൊ​ള്ള ചെ​യ്തു പോ​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. റാ​ന്നി പോ​ലീ​സ് കേ​സെ​ടു​ത്തു. ‌