കു​റു​മ്പു​ക​ള്‍ ചി​ത്ര​ങ്ങ​ളാ​ക്കി കു​രു​ന്നു​ക​ള്‍; ആ​വേ​ശം പ​ക​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍‌‌
Saturday, December 8, 2018 10:48 PM IST
പ​ത്ത​നം​തി​ട്ട: ആ​ദ്യ​മൊ​രു മ​ല, ഉ​ദി​ച്ചു​യ​ര്‍​ന്നു വ​രു​ന്ന സൂ​ര്യ​ന്‍, മ​ല​യി​ടു​ക്കു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് ഒ​ഴു​കു​ന്ന പു​ഴ..... ഈ ​ചി​ത്രം വ​ര​യ്ക്കു​മ്പോ​ള്‍ ഒ​രു നി​മി​ഷം ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​ബി. നൂ​ഹ് പ​ദ​വി​യു​ടെ ഗൗ​ര​വം മാ​റ്റി​വ​ച്ച് കു​സൃ​തി ചി​രി​യോ​ടെ കു​ട്ടി​യാ​യി മാ​റി. ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ബാ​ല​ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​റും കു​ട്ടി​ക​ള്‍​ക്കൊ​പ്പം കൂ​ടി ആ​വേ​ശ​മാ​യി മാ​റി​യ​ത്.
കു​ട്ടി​ക​ളു​ടെ സ​ര്‍​ഗ​വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ ഏ​റെ സ​ഹാ​യ​ക​ര​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. സ​മ്മാ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി ആ​രും മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്ക​രു​ത്. മ​റി​ച്ച് കു​ട്ടി​ക​ളു​ടെ മ​ന​സി​ലു​ള്ള ആ​ശ​യ​ങ്ങ​ളെ അ​തേ​പ​ടി നി​റം ചാ​ലി​ച്ച് ക്യാ​ന്‍​വാ​സി​ലേ​ക്ക് പ​ക​ര്‍​ത്തു​വാ​ന്‍ ഇ​ത്ത​ര​ത്തി​ലു​ള്ള വേ​ദി​ക​ള്‍ കൂ​ടു​ത​ല്‍ ഒ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം വി​പു​ല​മാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​ഞ്ചു മു​ത​ല്‍ ഒ​ന്പ​തു വ​യ​സു വ​രെ, പ​ത്ത് മു​ത​ല്‍ 16 വ​യ​സ് വ​രെ, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ള്‍. ര​ണ്ടു മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ചി​ത്ര ര​ച​ന മ​ത്സ​ര​ത്തി​ല്‍ അ​റു​പ​ത് കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഓ​രോ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കു​ട്ടി​ക​ള്‍​ക്കും നാ​ല് പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു ചി​ത്ര​ര​ച​നാ മ​ത്സ​രം. നി​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ലം, ആ​നി​മേ​ഷ​ന്‍ ക​ഥാ​പാ​ത്ര​ങ്ങ​ള്‍, ട്രെ​യി​ന്‍​യാ​ത്ര, കു​ടും​ബ​ചി​ത്രം, ഒ​രു യ​ക്ഷി​ക്ക​ഥ​യി​ലെ രം​ഗം, വി​മാ​ന​യാ​ത്ര, നൃ​ത്തോ​ത്സ​വം, സ്വ​ച്ഛ് ഭാ​ര​ത്, ഒ​രു അ​ടു​ക്ക​ള കാ​ഴ്ച, ച​രി​ത്ര സ്മാ​ര​കം, എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു മ​ത്സ​രം.തെ​ര​ഞ്ഞെ​ടു​ത്ത ഏ​റ്റ​വും ന​ല്ല അ​ഞ്ചു ചി​ത്ര​ങ്ങ​ള്‍ സം​സ്ഥാ​ന ശി​ശു​ക്ഷേ​മ​സ​മി​തി അം​ഗ​ങ്ങ​ള്‍​ക്ക് അ​യ​ച്ചു കൊ​ടു​ക്കും. പി​ന്നീ​ട് സം​സ്ഥാ​ന ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​കു​ന്ന കു​ട്ടി​ക​ളെ ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്ന് സ​മി​തി​യം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.
ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി ജി. ​പൊ​ന്ന​മ്മ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​എ​സ്. ജോ​ണ്‍, ജി​ല്ലാ എ​ക്‌​സി​ക്യു​ട്ടീ​വം​ഗം സ​ര​സ​മ്മ ന​ട​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.
അ​ഞ്ച് മു​ത​ല്‍ ഒ​ന്പ​ത് വ​യ​സു​വ​രെ​യു​ള്ള വി​ഭാ​ഗ​ത്തി​ല്‍ മേ​രി മാ​ത പ​ബ്ലി​ക് സ്‌​കൂ​ളി​ലെ നേ​ഹ അ​നൂ​പ്, പ്ര​മാ​ടം ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ലെ ശ്രീ​ജ സു​രേ​ഷ്, എ​സ്എ​ന്‍​വി എ​ല്‍​പി സ്‌​കൂ​ളി​ലെ റോ​ഷ്‌​നി കോ​ശി, ഭ​വ​ന്‍​സ് വി​ദ്യാ​മ​ന്ദി​ര്‍ സ്‌​കൂ​ളി​ലെ ജെ. ​ആ​ര്യ ന​ന്ദ, പ്ര​മാ​ടം ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്കൂ​ളി​ലെ ആ​ർ. ന​ന്ദ​ന എ​ന്നി​വ​ര്‍ വി​ജ​യി​ക​ളാ​യി.പ​ത്ത് മു​ത​ല്‍ 16 വ​യ​സ് വ​രെ​യു​ള്ള വി​ഭാ​ഗ​ത്തി​ല്‍ പ​ന്ത​ളം എ​ന്‍​എ​സ്എ​സ്ബി​എ​ച്ച്എ​സ് സ്‌​കൂ​ളി​ലെ എ.​വി. അ​നു​രാ​ഗ്, പ്ര​മാ​ടം നേ​താ​ജി എ​ച്ച്എ​സ്എ​സി​ലെ സ്‌​നേ​ഹ എ​സ്. നാ​യ​ര്‍, മ​ങ്ങാ​ട് ന്യൂ​മാ​ന്‍ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ലെ അ​ര്‍​പ്പി​ത ര​ജി​ത്, കോ​ന്നി എ​സ്എ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ എ​സ്.​എ​സ്. അ​ഭി​രാ​മി, നാ​ര​ങ്ങാ​നം സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ അ​രു​ണി​മ പ്ര​ദീ​പ് എ​ന്നി​വ​ര്‍ വി​ജ​യി​ക​ളാ​യി. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ അ​ടൂ​ര്‍ സി​എ​സ്ഐ എ​ച്ച്എ​സ്എ​സ് ഫോ​ര്‍ പാ​ര്‍​ഷ്യ​ലി ഹി​യ​റിം​ഗ് സ്‌​കൂ​ളി​ലെ എം. ​അ​ല്ലു മോ​ള്‍, പൂ​വ​ത്തൂ​ര്‍ എ​സ് യു​പി സ്‌​കൂ​ളി​ലെ അ​ഭി​ഷേ​ക് ബി​നോ​യി തു​ട​ങ്ങി​യ​വ​ര്‍ വി​ജ​യി​ക​ളാ​യി. ‌