ദിവ്യകാരുണ്യ മരിയൻ ധ്യാനകേന്ദ്രം ആശീർവദിച്ചു
Saturday, December 8, 2018 10:48 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി ദി​വ്യ​കാ​രു​ണ്യ മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ദി​വ്യ​കാ​രു​ണ്യ മി​ഷ​ന​റി സ​ഭ​യു​ടെ അ​സി​സ്റ്റ​ന്‍റ് ജ​ന​റാ​ൾ ഫാ. ​തോ​മ​സ് പ​ട്ടേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​യം പ്രോ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​തോ​മ​സ് മു​ണ്ടാ​ട്ട്, മു​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ. ​ഏ​ബ്ര​ഹാം മോ​ളോ​പ​റ​ന്പി​ൽ, എ​സ്‌​സി​എ​സ്എ​ച്ച് ജെ ​കോ​ൺ​ഗ്രി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ സി​സ്റ്റ​ർ റോ​സ്, ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ർ ഫാ. ​ഈ​പ്പ​ച്ച​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ, ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തം​ഗം സി​ബി​ച്ച​ൻ, പി.​സി.​ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.