നി​ല​യ്ക്ക​ലി​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളെ ബ​ന്ധി​പ്പി​ച്ച് സ​ർ​ക്കു​ല​ർ സ​ർ​വീ​സ് ‌
Saturday, December 8, 2018 10:51 PM IST
‌നി​ല​യ്ക്ക​ൽ: നി​ല​യ്ക്ക​ൽ ബേ​സ് ക്യാ​ന്പി​ൽ എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ സൗ​ക​ര്യാ​ർ​ഥം എ​ല്ലാ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളെ​യും ബ​ന്ധ​പ്പെ​ടു​ത്തി കെ​എ​സ്ആ​ർ​ടി​സി സ​ർ​ക്കു​ല​ർ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു.
ഒ​ന്നു മു​ത​ൽ പ​ത്തു വ​രെ​യു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ൾ ബ​ന്ധി​പ്പി​ച്ച് തി​രി​കെ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി ചേ​രു​ന്ന വി​ധ​ത്തി​ലാ​ണ് ഈ ​സ​ർ​ക്കു​ല​ർ സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സ​ർ​ക്കു​ല​ർ സ​ർ​വീ​സി​ലെ ഉ​ദ്ഘാ​ട​നം എ​സ്പി എ​സ്. മ​ഞ്ജു​നാ​ഥ് നി​ല​യ്ക്ക​ൽ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ൽ നി​ർ​വ​ഹി​ച്ചു.
കെഎ​സ്ആ​ർ​ടി​സി ഒ​രു സ​ർ​ക്കു​ല​ർ യാ​ത്ര​യ്ക്ക് 10 രൂ​പ​യാ​ണ് ടി​ക്ക​റ്റ് ചാ​ർ​ജ് ആ​യി ഈ​ടാ​ക്കു​ന്ന​ത്. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ക്ഷീ​ണി​ത​രാ​യി മ​ട​ങ്ങു​ന്ന വ​യോ​ധി​ക​ർ​ക്കും കു​ട്ടി​ക​ൾ​ക്കും പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലെ​ത്തി സ്വ​ന്തം വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു സ​ഹാ​യ​ക​ര​മാ​ണ് പു​തി​യ സ​ർ​ക്കു​ല​ർ സ​ർ​വീ​സ്.‌‌