അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ‌
Saturday, December 8, 2018 10:51 PM IST
അ​ടൂ​ർ: ന​ഗ​ര​ത്തി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​യി​ൽ നി​ന്ന് വീ​ണ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ബി​ജു വ​ർ​ഗീ​സ് അ​ടൂ​ർ ഡി​വൈ​എ​സ്പി​ക്കു പ​രാ​തി ന​ൽ​കി.
കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നു നി​ല പ​ണ്ടി​യു​ന്ന​തി​നു മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യ​ത്. അ​ന​ധി​കൃ​ത​മാ​യി പ​ണി​ത നാ​ലാം നി​ല​യി​ൽ നി​ന്നാ​ണ് ജീ​വ​ന​ക്കാ​ര​ൻ വീ​ണു മ​രി​ച്ച​ത്.
അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നു കൂ​ട്ടു​നി​ന്ന ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ‌