പ​ന്ത​ള​ത്തു സം​ഘ​ർ​ഷം: ര​ണ്ടു​പേ​ർ​ക്കു വെ​ട്ടേ​റ്റു, ക​ട​യ്ക്കു നേ​രെ ആ​ക്ര​മ​ണം ‌
Saturday, December 8, 2018 10:51 PM IST
‌പ​ന്ത​ളം: പ​ന്ത​ള​ത്തു ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കു വെ​ട്ടേ​റ്റു. എ​സ്എ​ഫ്ഐ പ​ത്ത​നം​തി​ട്ട ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു കെ. ​ര​മേ​ശി​നു (24) വെ​ള്ളി​യാ​ഴ്ച രാ​ത്രി വെ​ട്ടേ​റ്റ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.
ഇ​ന്ന​ലെ രാ​ത്രി ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ക​ട​യ്ക്കാ​ട് സ്വ​ദേ​ശി മ​ണി​ക്കു​ട്ട​നെ (45) ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി​യ അ​ജ്ഞാ​ത​സം​ഘം ആ​ക്ര​മി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​ജ്ഞാ​ത​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വെ​ട്ടേ​റ്റു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ന്ത​ള​ത്തി​ന് സ​മീ​പം മ​ങ്ങാ​ര​ത്തു​വ​ച്ചാ​ണ് വി​ഷ്ണു​വി​ന് നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ന്ത​ള​ത്തു​നി​ന്ന് ചേ​രി​ക്ക​ലി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ മ​ങ്ങാ​രം ക​ര​ണ്ട​യി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും ക​ഴു​ത്തി​നും കൈ​യ്ക്കും കാ​ലു​ക​ൾ​ക്കും മാ​ര​ക​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.
സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യും പ​ന്ത​ളം ഏ​രി​യാ ക​മ്മി​റ്റി​യും പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ഉൗ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​ർ.​ജോ​സ് അ​റി​യി​ച്ചു.
വി​ഷ്ണു​വി​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന പ്ര​ക​ട​ന​ത്തി​നി​ടെ പ​ന്ത​ള​ത്തെ ഒ​രു കോ​ഴി​ക്ക​ട​യ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ​ന്ത​ളം ക​വ​ല​യ്ക്ക് കി​ഴ​ക്ക് പ്ര​വ​ർ​ത്തി​ച്ചു വ​ന്ന അ​ക്കാ​യീ​സ് ചി​ക്ക​ൻ​സ് എ​ന്ന ക​ട​യ്ക്ക് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ട​യ്ക്കു​ള്ളി​ലെ ചി​ല്ലു​ക​ളും കൗ​ണ്ട​റു​ക​ളും അ​ടി​ച്ചു ത​ക​ർ​ത്തു. പ​ന്ത​ളം തോ​ന്ന​ല്ലൂ​ർ ല​ക്ഷ്മി​വി​ള​യി​ൽ യൂ​സ​ഫാ​ണ് ക​ട ന​ട​ത്തി വ​ന്ന​ത്. ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ന് നി​സാ​ര പ​രി​ക്കേ​റ്റു. അ​തേ സ​മ​യം, നേ​ര​ത്തെ ക​ട ന​ട​ത്തി വ​ന്ന​ത് ഒ​രു എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നെ​ന്നും യൂ​സ​ഫി​ന്‍റെ ക​ട അ​ക്ര​മി​ക്കു​ന്ന​ത് ആ​ളു മാ​റി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.
രാ​ത്രി എ​ട്ടി​ന് ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ക​ട​യ്ക്കാ​ട് സ്വ​ദേ​ശി മ​ണി​ക്കു​ട്ട​നെ ഇ​ന്ന​ലെ രാ​ത്രി 8.15 ഓ​ടെ പ​ന്ത​ളം ക​ഐ​സ്ആ​ർ​ടി​സി റോ​ഡി​ൽ സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സി​നു മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​ക്കു​ട്ട​നെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ പ്ര​വേ​ശി​പ്പി​ച്ചു.
സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ രൂ​ക്ഷ​മാ​യി. അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​ർ. ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. പ​ന്ത​ള​ത്ത് ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ മ​റ​പി​ടി​ച്ച് സി​പി​എം പ്ര​ദേ​ശ​ത്തു ക​ലാ​പ​ത്തി​നു ശ്ര​മി​ക്കു​ന്ന​താ​യി എ​സ്ഡി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.
സം​ഭ​വ​ത്തി​ൽ എ​സ്ഡി​പി​ഐ​യ്ക്കു യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.