ബി​ജെ​പി വി​ശ്വാ​സി​ക​ളെ ഭ​യ​ക്കു​ന്നു: കെ. ​പ്ര​കാ​ശ്ബാ​ബു
Saturday, December 8, 2018 10:57 PM IST
കൊ​ല്ലം : ബി​ജെ​പി​യും സം​ഘ​പ​രി​വാ​റും വി​ശ്വാ​സി​ക​ളെ​യാ​ണ് ഭ​യ​ക്കു​ന്ന​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന അ​സി സെ​ക്ര​ട്ട​റി കെ ​പ്ര​കാ​ശ്ബാ​ബു.

അ​യ്യ​പ്പ ഭ​ക്ത​ന്മാ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ വ​രാ​തി​രി​ക്കാ​നാ​ണ് ഇ​വ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ ​എ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ണി​ക​ള്‍​ക്ക് കൊ​ടു​ത്ത സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്ന​ത് പ​രി​ശീ​ല​നം സി​ദ്ധി​ച്ച വോ​ള​ന്റി​യ​ര്‍​മാ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ പോ​ക​ണം എ​ന്നാ​ണ്. ഭ​ക്തി​യാ​ണ് ല​ക്ഷ്യ​മെ​ങ്കി​ല്‍ എ​ന്തി​നാ​ണ് പ​രി​ശീ​ല​നം കി​ട്ടി​യ വോ​ള​ന്റി​യ​ര്‍​മാ​രെ ഇ​വ​ര്‍ അ​യ​ക്കു​ന്ന​ത്? യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ വി​ശ്വാ​സി​ക​ളെ അ​ക​റ്റി​നി​ര്‍​ത്താ​നാ​ണ് ബി​ജെ​പി, സം​ഘ​പ​രി​വാ​ര്‍ ശ​ക്തി​ക​ള്‍ ശ്ര​മി​ക്കു​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​ക​ട്ടെ ന​മു​ക്ക് കി​ട്ടി​യ സു​വ​ര്‍​ണ്ണ അ​വ​സ​ര​മാ​ണ് ഇ​തെ​ന്നാ​ണ് ഒ​രു പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞ​ത്. വി​ശ്വാ​സം വി​റ്റ് വോ​ട്ടാ​ക്കു​ക​യാ​ണ് യ​ഥാ​ര്‍​ത്ഥ്യ​ത്തി​ല്‍ ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും പ്ര​കാ​ശ്ബാ​ബു കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ ചി​ന്ന​ക്ക​ട​യി​ല്‍ ന​ട​ന്ന വ​ര്‍​ക്ഷീ​യ വി​രു​ദ്ധ മ​ത​സൗ​ഹാ​ര്‍​ദ്ദ സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ങ്ങ​ള്‍​ക്കെ​തി​രെ നി​ല്‍​ക്കു​ന്ന ശ​ക്തി​ക​ളെ​യും വ്യ​ക്തി​ക​ളെ​യും ഉ​ന്മൂ​ല​നം ചെ​യ്യു​ക​യാ​ണ് അ​മി​ത്ഷാ​യും ന​രേ​ന്ദ്ര​മോ​ദി​യും. ഗു​ജ​റാ​ത്തി​ല്‍ മോ​ദി മു​ഖ്യ​മ​ന്ത്രി​യും അ​മി​ത്ഷാ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ 22 വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​വ​ര്‍​ക്കെ​തി​രെ നി​ന്ന വ്യ​ക്തി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ പോ​ലും അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. കേ​സു​ക​ള്‍ സു​പ്രീം കോ​ട​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ജ​സ്റ്റി​സ് ലോ​യ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ചു.

വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട സൊ​റാ​ബ്ദീ​ന്‍ ഷേ​യ്ക്കി​ന്റെ ബ​ന്ധു​ക്ക​ള്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ള്‍ അ​മി​ക്ക​സ് ക്യൂ​റി​യാ​യി കോ​ട​തി നി​യോ​ഗി​ച്ച​ത് സ​ത്യ​സ​ന്ധ​നാ​യ അ​ഭി​ഭാ​ഷ​ക​ന്‍ ഗോ​പാ​ല്‍ സു​ബ്ര​ഹ്മ​ണ്യ​ത്തെ​യാ​ണ്. കൊ​ളീ​ജി​യം അ​ടു​ത്തി​ടെ ഗോ​പാ​ല്‍ സു​ബ്ര​ഹ്മ​ണ്യ​ത്തെ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യി ശു​പാ​ര്‍​ശ ചെ​യ്തു. എ​ന്നാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഗോ​പാ​ല്‍ സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്റെ പേ​ര് വെ​ട്ടി​ക്ക​ള​യു​ക​യാ​ണ് ചെ​യ്ത​ത്.

അ​ടു​ത്തി​ടെ ക​ണ്ണൂ​രി​ലെ​ത്തി​യ അ​മി​ത്ഷാ പ​റ​ഞ്ഞ​ത് അ​യോ​ധ്യ​കേ​സി​ല്‍ വി​ധി ത​ങ്ങ​ള്‍​ക്കെ​തി​രെ​യാ​യാ​ല്‍ അ​ത് അം​ഗീ​ക​രി​ക്കാ​ന്‍ ആ​വി​ല്ല എ​ന്ന​താ​ണ്. ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ന്റെ വി​ധി​ക​ള്‍ പോ​ലും അം​ഗീ​ക​രി​ക്കാ​ന്‍ ത​യ്യാ​റ​ല്ല എ​ന്ന് പ​റ​യു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം കോ​ട​തി​വി​ധി വ​ന്ന അ​വ​സ​ര​ത്തി​ല്‍ ബി​ജെ​പി​യും ആ​ര്‍​എ​സ്എ​സും സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

ബി​ജെ​പി​യു​ടെ മു​ഖ​പ​ത്രം 'ജ​ന്മ​ഭൂ​മി' അ​തി​ന്റെ എ​ഡി​റ്റോ​റി​യ​ലി​ല്‍ പ​റ​ഞ്ഞ​ത് സം​ഘ​ട​ന​ക്ക് കി​ട്ടി​യ അം​ഗീ​കാ​രം എ​ന്നാ​ണ്. എ​ന്നാ​ല്‍ ശ്രീ​ധ​ര​ന്‍​പി​ള്ള പ​റ​യു​ന്നു, ത​ങ്ങ​ള്‍ എ​തി​ര്‍​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി​യു​ടെ വി​ധി​യെ അ​ല്ല എ​ന്നാ​ണ്. സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ​ല്ല പ്ര​സ്തു​ത വി​ഷ​യ​ത്തി​ല്‍ ഉ​ണ്ടാ​യ​തെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ് ഉ​ത്ത​ര​വി​ട്ട​ത് എ​ന്ന നി​ല​യി​ലാ​ണ് ബി​ജെ​പി​യും സം​ഘ​പ​രി​വാ​റും പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത്. പി​റ​വം പ​ള്ളി​യു​ടെ കാ​ര്യ​ത്തി​ല്‍ തി​ടു​ക്കം കാ​ട്ടാ​ത്ത സ​ര്‍​ക്കാ​ര്‍ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ തി​ടു​ക്ക​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ത്ത​ത് ഹി​ന്ദു​ക്ക​ള്‍​ക്കെ​തി​രെ​യു​ള്ള ആ​യു​ധ​മാ​യി ഇ​വ​ര്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​റ​വം പ​ള്ളി​യു​ടെ കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ക്ഷി​യ​ല്ല. അ​ത് ര​ണ്ട് വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സി​വി​ല്‍ കേ​സാ​ണ്. ഇ​തി​ല്‍ സ​ര്‍​ക്കാ​ര്‍ ക​ക്ഷി​യേ​യ​ല്ല. മു​സ്ലിം-​ക്രൈ​സ്ത​വ പ​ള്ളി​ക​ളി​ല്‍ നി​ന്നും കി​ട്ടു​ന്ന വ​രു​മാ​നം അ​താ​ത് വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​ണെ​ന്നും ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​ന്നും കി​ട്ടു​ന്ന വ​രു​മാ​നം സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​പോ​കു​ന്നു എ​ന്നു​മാ​ണ് മ​റ്റൊ​രു പ്ര​ച​ര​ണം. എ​ന്നാ​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്റെ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​രു​മാ​നം സം​സ്ഥാ​ന ട്ര​ഷ​റ​റി​യി​ല​ല്ല അ​ട​യ്ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ക​ള്ള​പ്ര​ച​ര​ണ​ങ്ങ​ളാ​ണ് ഇ​വ​ര്‍ അ​ഴി​ച്ചു​വി​ടു​ന്ന​തെ​ന്നും പ്ര​കാ​ശ്ബാ​ബു പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ക​ട​ന​വും ന​ട​ന്നു.

സി​പി​ഐ ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗം ജെ ​ചി​ഞ്ചു​റാ​ണി അ​ദ്ധ്യ​ക്ഷ​യാ​യി​രു​ന്നു. സി​പി​എം ഏ​രി​യ​സെ​ക്ര​ട്ട​റി എ ​എം ഇ​ക്ബാ​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. നേ​താ​ക്ക​ളാ​യ കെ ​വ​ര​ദ​രാ​ജ​ന്‍, എം ​എ​ച്ച് ഷാ​രി​യ​ര്‍, ആ​ര്‍ വി​ജ​യ​കു​മാ​ര്‍, അ​ഡ്വ. ജി ​ലാ​ലു, വി ​തു​ള​സീ​ധ​ര​കു​റു​പ്പ്, മേ​യ​ര്‍ രാ​ജേ​ന്ദ്ര​ബാ​ബു, എ ​രാ​ജീ​വ്, വി ​കെ അ​നി​രു​ദ്ധ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.