ന​ട​ൻ ജ​യ​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്മാ​ര​ക​മൊ​രു​ക്കും
Saturday, December 8, 2018 10:57 PM IST
കൊല്ലം: കൊ​ല്ല​ത്തി​ന്‍റെ ഓ​ർ​മ​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ ച​ല​ച്ചി​ത്ര ന​ട​ൻ ജ​യ​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്മാ​ര​ക​മൊ​രു​ക്കു​ന്നു. മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ക്കു​ന്ന ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്ഥാ​ന​മ​ന്ദി​ര​ത്തോ​ടു ചേ​ർ​ന്നു​ള​ള ഐ​റ്റി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ ജ​യ​ൻ സ്മാ​ര​ക ഹാ​ൾ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്.
അ​ച്ച​ൻ​കോ​വി​ൽ ഗി​രി​ജ​ൻ കോ​ള​നി​യി​ലെ പ​ത്ത് പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന സാ​ഫ​ല്യം പ​ദ്ധ​തി​യു​ടെ താ​ക്കോ​ൽ ദാ​നം ഈ ​മാ​സം ന​ട​ത്തും. പെ​രി​നാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കേ​ന്ദ്ര​മാ​ക്കി​യു​ള​ള ബോ​ക്സിം​ഗ് അ​ക്കാ​ഡ​മി​യും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ജോ​യ്സ്റ്റി​ക് ഓ​പ്പ​റേ​റ്റ​ഡ് മോ​ട്ട​റൈ​സ്ഡ് വീ​ൽ ചെ​യ​ർ ന​ൽ​കു​ന്ന ബ​ട്ട​ർ​ഫ്ളൈ​സ് പ​ദ്ധ​തി​യും ജ​നു​വ​രി​യി​ൽ തു​ട​ങ്ങും.
അം​ഗ​ങ്ങ​ളാ​യ ആ​ർ. ര​ശ്മി, ടി. ​ഗി​രി​ജ​കു​മാ​രി, എ​സ്. ഫ​ത്ത​ഹു​ദ്ദീ​ൻ, അ​ഡ്വ. ബി​നു.​കെ.​സി, എ​സ്. ശോ​ഭ, അ​ഡ്വ.​എ​സ്. പു​ഷ്പാ​ന​ന്ദ​ൻ, കെ. ​ശോ​ഭ​ന, അ​ഡ്വ. ജൂ​ലി​യ​റ്റ് നെ​ൽ​സ​ണ്‍, എ​ൻ. ര​വീ​ന്ദ്ര​ൻ അ​ഡ്വ. അ​നി​ൽ എ​സ്. ക​ല്ലേ​ലി​ഭാ​ഗം തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.