പട്ടാഴിയിൽ പോലീസ് സ്റ്റേഷന് അനുമതി ലഭിച്ചു
Saturday, December 8, 2018 10:57 PM IST
പ​ത്ത​നാ​പു​രം : മ​ല​യോ​ര​ഗ്രാ​മ​ത്തി​ന്‍റെ എ​റെ നാ​ള​ത്തെ ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു.​പ​ട്ടാ​ഴി​യി​ല്‍ പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കാ​ന്‍ അ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ​യും ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ​യും അ​നു​മ​തി ല​ഭി​ച്ചു. ജി​ല്ല​യി​ലേ​ക്ക് പു​തി​യ​താ​യി അ​നു​വ​ദി​ച്ച മൂ​ന്ന് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഒ​ന്നാ​ണ് പ​ട്ടാ​ഴി​യ്ക്ക് സ്വ​ന്ത​മാ​കു​ന്ന​ത്.​നി​ല​വി​ല്‍ കു​ന്നി​ക്കോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഭാ​ഗ​മാ​ണ് പ​ട്ടാ​ഴി.​ കു​ന്നി​ക്കോ​ട് നി​ന്നും 10 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​മാ​ണ് പ​ട്ടാ​ഴി​യി​ലേ​ക്ക് ഉ​ള്ള​ത്.​
പ​ട്ടാ​ഴി ദേ​വീ ക്ഷേ​ത്ര​ത്തി​ലേ​ക്കും മ​റ്റും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ദി​വ​സേ​ന എ​ത്തു​ന്ന​ത്.​പ​ട്ടാ​ഴി,പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളും ത​ല​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ കു​റ​ച്ചു​ഭാ​ഗ​വും കൂ​ടി​ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സ്റ്റേ​ഷ​ന്‍റെ അ​തി​ര്‍​ത്തി നി​ര്‍ണ​യി​ക്കു​ക.​പ​ട്ടി​ക​ജാ​തി,പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ള​ട​ക്കം അ​യ്യാ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ള്ള​ത്.​
പ​ത്ത​നാ​പു​രം,കു​ന്നി​ക്കോ​ട് സ്റ്റേ​ഷ​നു​ക​ളാ​ണ് വി​ഭ​ജി​ക്കു​ക.​സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു​ള്ള ദൂ​രം കാ​ര​ണം പ​ല​പ്പോ​ഴും കൃ​ത്യ​മാ​യ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം മേ​ഖ​ല​യി​ല്‍ സാ​ധ്യ​മാ​കാ​റി​ല്ലെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​റ​യു​ന്നു​ണ്ട്.​
പു​തി​യ സ്റ്റേ​ഷ​ന്‍ ആ​വ​ശ്യ​മാ​യ പ്രാ​രം​ഭ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും.​നി​ല​വി​ല്‍ മാ​ര്‍​ക്ക​റ്റി​നു​ള്ളി​ലെ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ഴ​യ ആ​ശു​പ​ത്രി കെ​ട്ടി​ടം പോ​ലീ​സ് സ്റ്റേ​ഷ​നു​വേ​ണ്ടി വി​ട്ടു കൊ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം.​
മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ കെ​ട്ടി​ട​വും അ​നു​ബ​ന്ധ​സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു

കൊല്ലം: കാ​ർ​ഷി​ക ക​ർ​മ്മ​സേ​ന​യ്ക്ക് ഗ്രോ​ബാ​ഗ് നി​ർ​മാ​ണ വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. ഡി​സം​ബ​ർ 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ സ​മ​ർ​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ സ്റ്റേ​ഡി​യം കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൃ​ഷി​ഭ​വ​നി​ലും 0474-2751212, 9446096118 എ​ന്നീ ന​ന്പ​രു​ക​ളി​ലും ല​ഭി​ക്കും.