കൊ​ല്ല​ത്തെ മാ​ലി​ന്യ​ര​ഹി​ത ന​ഗ​ര​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളെ​ല്ലാം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
Saturday, December 8, 2018 10:57 PM IST
കൊ​ല്ലം: മാ​ലി​ന്യ​ര​ഹി​ത ന​ഗ​ര​മാ​ക്കി കൊ​ല്ല​ത്തെ മാ​റ്റാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ളെ​ല്ലാം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന അ​റ​വു​ശാ​ല കി​ഫ്ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ര്‍​മ്മി​ക്കു​ക. കു​രീ​പ്പു​ഴ​യി​ല്‍ ഏ​ഴ് ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് മാ​ലി​ന്യം സം​സ്‌​ക​രി​ക്കാ​നു​ള്ള പ്ലാ​ന്‍റ് നി​ര്‍​മ്മി​ക്കു​ന്ന ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു.
40 കോ​ടി രൂ​പ മു​ത​ല്‍ മു​ട​ക്കി​ല്‍ സ്വീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്റ് നി​ര്‍​മ്മി​ക്കാ​നു​ള്ള ചു​മ​ത​ല ജ​ല അ​തോ​റി​റ്റി​യെ ഏ​ല്‍​പ്പി​ച്ചു​ക​ഴി​ഞ്ഞു. പോ​ള​യ​ത്തോ​ട്, മു​ള​ങ്കാ​ട​കം ശ്മ​ശാ​ന​ങ്ങ​ളു​ടെ ആ​ധു​നി​ക​വ​ല്‍​ക്ക​ര​ണ​വും ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​കും. രാ​മ​ന്‍​കു​ള​ങ്ങ​ര ജം​ഗ്ഷ​ന്‍ വി​ക​സ​നം അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും മേ​യ​ര്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.
ജ​നു​വ​രി​യി​ല്‍ അ​റ​വു​ശാ​ല പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​തെ​ന്ന് ഡെ​പ്യൂ​ട്ടി​മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ് വെ​ളി​പ്പെ​ടു​ത്തി. ശ്മ​ശാ​ന​ങ്ങ​ളു​ടെ ആ​ധു​നി​ക​വ​ല്‍​ക്ക​ര​ണം ജ​നു​വ​രി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും. മേ​വ​റം മു​ത​ല്‍ ക​ള​ക്ട​റേ​റ്റ് വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡ് മീ​ഡി​യ​നു​ക​ളു​ടെ നി​ര്‍​മ്മാ​ണം ആ​രം​ഭി​ച്ച​താ​യി വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യക്ഷ​ന്‍ എം ​എ സ​ത്താ​ര്‍ അ​റി​യി​ച്ചു. 46 ല​ക്ഷം രൂ​പ ചി​ല​വി​ട്ടാ​ണ് മീ​ഡി​യ​നു​ക​ള്‍ നി​ര്‍​മ്മി​ക്കു​ന്ന​ത്. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ള്‍ സൗ​ന്ദ​ര്യ​വ​ല്‍​ക്ക​രി​ക്കു​ന്ന​തി​നും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
പൊ​തു​മാ​ര്‍​ക്ക​റ്റു​ക​ളു​ടെ നി​യ​ന്ത്ര​ണം ക​രാ​റു​കാ​ര്‍​ക്ക് പൂ​ര്‍​ണമാ​യും വി​ട്ടു​കൊ​ടു​ക്കു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന് ഇ​ത് സം​ബ​ന്ധി​ച്ച് ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി സ​ത്താ​ര്‍ പ​റ​ഞ്ഞു. മൂ​ന്നാം​കു​റ്റി മാ​ര്‍​ക്ക് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ കൈയട​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഹി​ത​ക​ര​മ​ല്ലാ​ത്ത പ​ല​തും അ​വി​ടെ അ​ര​ങ്ങേ​റു​ന്ന​താ​യും ക​ല്ലും​താ​ഴം ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ വി​ജ​യ​ല​ക്ഷ്മി​യാ​ണ് പ​രാ​തി​പ്പെ​ട്ട​ത്. മാ​ര്‍​ക്ക​റ്റു​ക​ളു​ടെ നി​രീ​ക്ഷ​ണം ജ​ന​കീ​യ സ​മി​തി​ക​ളെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്ന് മേ​യ​ര്‍ നി​ര്‍​ദേശി​ച്ചു.
തെ​രു​വ് നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണ​ത്തി​നു​ള്ള എ​ബി​സി പ​ദ്ധ​തി ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​തൊ​രു തു​ട​ര്‍​പ്ര​ക്രി​യ​യാ​ണെ​ന്നും ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി ​ജി രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. എ​ബി​സി പ്രോ​ഗ്രാം ന​ട​പ്പി​ലാ​ക്കി​യി​ട്ടും നാ​യ്ക്കു​ഞ്ഞു​ങ്ങ​ളു​ടെ​എ​ണ്ണം വ​ര്‍​ധിക്കു​ന്നു​വെ​ന്ന സി​പി​ഐ അം​ഗം എ​ന്‍ മോ​ഹ​ന​ന്‍റെ വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
കെ​ട്ടി​ട​നി​ര്‍​മ്മാ​ണ അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള ഐ​ബി​പി​എം​എ​സ് എ​ന്ന പു​തി​യ സോ​ഫ്റ്റ്‌​വെ​യ​റി​നെ​പ്പ​റ്റി ലൈ​സ​ന്‍​സി​ക​ളു​ടെ സം​ഘ​ട​ന ഉ​ന്ന​യി​ക്കു​ന്ന ആ​ക്ഷേ​പ​ങ്ങ​ള്‍ പ​ല​തും അ​വാ​സ്ത​വ​മാ​ണെ​ന്ന് മേ​യ​ര്‍ അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​യി​ക്കു​ന്ന പ​രാ​തി​ക​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തും. അ​ല്ലാ​തെ പു​തി​യ സോ​ഫ്റ്റ്‌​വെ​യ​ര്‍ വേ​ണ്ടെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.
ന​ഗ​ര​ത്തി​ലെ അ​ഞ്ച് ജം​ഗ്ഷ​നു​ക​ളി​ല്‍ സോ​ളാ​ര്‍ ലൈ​റ്റ് ഒ​രു വ്യ​ക്തി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി സ്ഥാ​പി​ച്ചി​ട്ട് ഇ​പ്പോ​ള്‍ അ​വി​ടെ ജൂ​വ​ല​റി​യു​ടെ പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്നാ​യി കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ് പാ​ര്‍​ട്ടി നേ​താ​വ് എ ​കെ ഹ​ഫീ​സ് പ​രാ​തി​പ്പെ​ട്ടു. ക​രാ​ര്‍ വ്യ​വ​സ്ഥ​യു​ടെ ലം​ഘ​ന​മാ​ണി​തെ​ന്നും ഇ​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ര്‍​ദേശി​ച്ചി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ന​ഗ​രാ​സൂ​ത്ര​ണ​സ്ഥി​രം സ​മി​തി അ​ധ്യക്ഷ​ന്‍ വി ​എ​സ് പ്രി​യ​ദ​ര്‍​ശ​ന്‍ പ​റ​ഞ്ഞു.
വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍ ക​ട​പ്പാ​ക്ക​ട മു​ത​ല്‍ പ്ര​തി​ഭാ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ കൈ​യേറി​യി​രി​ക്കു​ന്ന​താ​യി എ​ന്‍.മോ​ഹ​ന​ന്‍ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചു. ടി.​എം.വ​ര്‍​ഗീ​സ് ലൈ​ബ്ര​റി ഹാ​ളി​ല്‍ ശു​ചി​മു​റി സൗ​ക​ര്യം ല​ഭ്യ​മ​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗം ബി.​അ​നി​ല്‍​കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ആം​ഗ​ന്‍​വാ​ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കു​ത്ത​ഴി​ഞ്ഞ​താ​യി കൊ​ല്ലൂ​ര്‍​വി​ള ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ എം ​സ​ലിം പ​രാ​തി​പ്പെ​ട്ടു.
കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണം പോ​ലും കൃ​ത്യ​മാ​യി ന​ല്‍​കു​ന്നി​ല്ല. വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​രേ​ ആം​ഗ​ന്‍​വാ​ടി​യി​ല്‍ ത​ന്നെ ജോ​ലി​നോ​ക്കു​ന്ന അ​ധ്യാ​പ​ക​രെ​യും വ​ര്‍​ക്ക​ര്‍​മാ​രെ​യും സ്ഥ​ലം​മാ​റ്റി അ​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും അം​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കൊ​ല്ലം തോ​ടി​ന്‍റെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണെ​ന്ന് പ​ള്ളി​ത്തോ​ട്ടം ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ വി​നി​ത വി​ന്‍​സെ​ന്‍റ് പ​രാ​തി​പ്പെ​ട്ടു. അ​ന​ധി​കൃ​ത നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജാ​ഗ​രൂ​ക​രാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് സി​പി​എ​മ്മി​ലെ എ​സ് രാ​ജ്‌​മോ​ഹ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
തെ​രു​വ്‌​വി​ള​ക്കു​ക​ള്‍ എ​ല്‍​ഇ​ഡി​യാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി അ​ദ്ധ്യ​ക്ഷ ചി​ന്ത സ​ജി​ത്ത് അ​റി​യി​ച്ചു
പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കു​ടും​ബ​ശ്രീ സി​ഡി​എ​സു​ക​ള്‍ 24 ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ല്‍​കി​യ​താ​യി ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യക്ഷ എ​സ് ഗീ​താ​കു​മാ​രി വെ​ളി​പ്പെ​ടു​ത്തി. കൊ​ല്ലം സി​ഡി​എ​സ് 15 ല​ക്ഷം രൂ​പ​യും, കൊ​ല്ലം ഈ​സ്റ്റ് സി​ഡി​എ​സ് ഒ​മ്പ​ത് ല​ക്ഷം രൂ​പ​യും ന​ല്‍​കി.
കൊ​ല്ലം തോ​ടിന്‍റെ ന​വീ​ക​ര​ണം ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് മേ​യ​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന്‍റെ ആ​ധു​നി​ക​വ​ല്‍​ക്ക​ര​ണ​ത്തി​നാ​യി 50 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​കി​യ​താ​യും മേ​യ​ര്‍ പ​റ​ഞ്ഞു.
എ​സ് മീ​നാ​കു​മാ​രി, ജ​ന​റ്റ്, രാ​ജ​ല​ക്ഷ്മി, അ​ജി​ത് കു​മാ​ര്‍, മീ​നു​ലാ​ല്‍, പ്ര​സ​ന്ന​ന്‍, എ ​നി​സാ​ര്‍, പ്രേം ​ഉ​ഷാ​ര്‍ എ​ന്നി​വ​രും പൊ​തു​ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.