കുളത്തില്‍ വീണ അഞ്ചുവയസുകാരന്‍ മരിച്ചു
Sunday, December 9, 2018 12:34 AM IST
നെ​ടു​ങ്ക​ണ്ടം: ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ല്‍വ​ഴു​തി കു​ള​ത്തി​ല്‍വീ​ണു പ​രി​ക്കേ​റ്റ അ​ഞ്ചു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി മ​നോ​ജി​ന്‍റെ മ​ക​ന്‍ അ​ര്‍ജു​നാ​ണ് മ​രി​ച്ച​ത്.ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് നെ​ടു​ങ്ക​ണ്ടം കോ​ട​തി​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം.

വീ​ടി​നു​സ​മീ​പം ജ്യേ​ഷ്ഠ​നോ​ടൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ കാ​ല്‍തെ​റ്റി കു​ള​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

ജ്യേ​ഷ്ഠ​ന്‍ ബ​ഹ​ളം​വ​ച്ച​തോ​ടെ സ​മീ​പ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​യെ കു​ള​ത്തി​ല്‍നി​ന്നും പു​റ​ത്തെ​ടു​ത്തു.

നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍കി.
ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ ചി​കി​ത്സ​യ്ക്കാ​യി തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രി​ച്ചു.