അ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​ക്ക​ളു​ടെ അ​ന്ത്യ​വി​ശ്ര​മം ഒ​രേ സെ​മി​ത്തേ​രി​യി​ൽ; മൂ​വ​ർ​ക്കും നാ​ട് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു
Sunday, December 9, 2018 12:36 AM IST
വ​ർ​ഗീ​സ്.​എം.​കൊ​ച്ചു​പ​റ​മ്പി​ൽ
ച​വ​റ : ഒ​രേ വാ​ഹ​ന​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​ക്ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ക​ൾ​ക്ക് അ​ന്ത്യ​വി​ശ്ര​മം ഒ​രേ സെ​മി​ത്തേ​രി​യി​ൽ. മൂ​ന്നു​പേ​ർ​ക്കും നാ​ട് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു. നീ​ണ്ട​ക​ര എ​ട്ടാം വാ​ർ​ഡി​ൽ പു​ത്ത​ൻ​തോ​പ്പി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ ആന്‍റ​ണി - അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഫ്രാ​ൻ​സി​സ് ( സി​ദ്ധു-22), ജോ​സ് (സ​ച്ചി​ൻ -19), അ​യ​ൽ​വാ​സി​യും സി​ൽ​വ്വ​യ്യ - സി​മി​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സി​ജി​ൻ ( 20 ) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത് .
നീ​ണ്ട​ക​ര സെന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ ഒ​രു കു​ഴി​യി​ൽ ആ​യി​ട്ടാ​ണ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ച​ത്. സി​ജി​ന്‍റെ മൃ​ത​ദേ​ഹം തൊ​ട്ട​ടു​ത്തു​ള്ള അ​റ​യി​ലു​മാ​ണ് സം​സ്ക​രി​ച്ച​ത്.
ശ​നി​യാ​ഴ്ച്ച പു​ല​ർ​ച്ചെ ഒ​ന്നു മു​പ്പ​തോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും മ​ധു​ര​യി​ലേ​ക്ക് സ​ൾ​ഫ്യൂ​രി​ക് ആ​സി​ഡ് ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ലോ​റി​യും നീ​ണ്ട​ക​ര​യി​ൽ നി​ന്നും ത​ങ്ക​ശ്ശേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ മൂ​വ​രും മ​രി​ച്ച​ത്.
മൂ​വ​രു​ടേ​യും മ​ര​ണം കു​ടും​ബ​ത്തി​ലെ എ​ന്ന​പോ​ലെ ഒ​രു ഗ്രാ​മ​ത്തെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളു​ടെ​യും ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ക​ണ്ണു​നീ​ർ അ​വി​ടെ എ​ത്തി​ച്ചേ​ർ​ന്ന മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണു​ക​ളി​ലും ഈ​റ​ന​ണി​യി​ച്ചു.
മ​രി​ച്ച ഫ്രാ​ൻസി​സ് ഡീ​സ​ൽ മെ​ക്കാ​നി​ക്ക് പ​ഠ​ന​ത്തി​ന് ശേ​ഷം മ​ത്സ്യ​മേ​ഖ​ല​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ ജോ​സ് തൊ​ഴി​ലി​നോ​ടൊ​പ്പം പ്ല​സ് വ​ണി​ന് പാ​ര​ല​ലാ​യി പ​ഠ​ന​വും ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.​മ​രി​ച്ച​വ​രു​ടെ മാ​താ​പി​താ​ക്ക​ളും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്.