ജോ​ൺ കെ​ന്ന​ഡി​ക്കും ലീ​ലാ കൃ​ഷ്ണ​നും ഇ​പ്ലോ അ​വാ​ർ​ഡ്
Sunday, December 9, 2018 12:36 AM IST
കൊ​ല്ലം: സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ജോ​ൺ കെ​ന്ന​ഡി ഗോ​മ​സി​നും കെ​പി​എ​സി ലീ​ലാ കൃ​ഷ്ണ​നും ഇ​പ്ലോ​യു​ടെ ക്രി​യേ​റ്റീ​വാ​സ്-​ക​ൺ​സി​സ്റ്റ​ൻ​ഷ്യ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. 10,001 രൂ​പ​യും മെ​മ​ന്‍റോ​യു​മാ​ണ് പു​ര​സ്കാ​രം.
പ​ത്തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ലം വൈ​എം​സി​എ​യി​ൽ ഇ​പ്ലോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ഘോ​ഷ​ത്തി​ൽ മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും.
ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ അ​ജോ​യ് ച​ന്ദ്ര​ൻ മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ഘോ​ഷ സ​ന്ദേ​ശം ന​ൽ​കും. ഇ​തോ​ടൊ​പ്പം പ്ര​ള​യ​കാ​ല​ത്ത് സ്തു​ത്യ​ർ​ഹ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ട്രാ​ക്കി​നെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന മി​ക​വി​ന് പ​ത്തു​പേ​രെ​യും ആ​ദ​രി​ക്കും.
ഐ​മാ​ൾ ഡ​യ​റ​ക്ട​ർ കെ.​ഐ.​അ​ബ്ദു​ൾ റ​ഹിം, തി​ര​ക്ക​ഥാ​കൃ​ത്ത് സി.​ആ​ർ.​അ​ജ​യ​കു​മാ​ർ, സം​വി​ധാ​യ​ക​ൻ അ​നി​ല​ൻ കാ​വ​നാ​ട്, ചി​ത്ര​കാ​ര​ൻ കെ.​വി.​ജ്യോ​തി​ലാ​ൽ, എ​എ​സ്ഐ ഷാ​ന​വാ​സ്, മാ​സ്റ്റ​ർ അ​ത് ല​റ്റി​ക് മെ​ഡ​ൽ ജേ​താ​വ് ഷീ​ബ, ആ​ക്ടീ​വ് ഹാം​സ് റേ​ഡി​യോ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി എ.​കെ.​നി​ഷാ​ന്ത്, സു​കൃ​തം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി എ.​കെ.​നി​ഷാ​ന്ത്, ക​മ്യൂ​ണി​റ്റി റേ​ഡി​യോ ബെ​ൻ​സി​ഗ​ർ അ​വ​താ​ര​ക ഷ​ബ്ന നൗ​ഫ​ൽ, സി​സി​ബി​ഐ നാ​ഷ​ണ​ൽ അ​വാ​ർ​ഡ് ജേ​താ​വ് ഡെ​ലി​ൻ ഡേ​വി​ഡ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്.