പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര തുടങ്ങി
Sunday, December 9, 2018 12:36 AM IST
കൊ​ല്ലം: എ​സ് വൈ​എ​സ്, എ​സ്എ​സ്എ​ഫ് സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സ്നേ​ഹ​പ്ര​പ​ഞ്ചം പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര തുടങ്ങി. 15വ​രെ കൊ​ല്ലൂ​ർ​വി​ള കൊ​ച്ചു​ത​ങ്ങ​ൾ ന​ഗ​റി​ൽ പ്രഭാഷണ പരന്പര ന​ട​ക്കും.
ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ഹ​ബ​ത്തൂ​ർ റ​സൂ​ൽ സെ​മി​നാ​ർ, രാ​ത്രി എ​ട്ടി​ന് ആ​ദ​ർ​ശ സം​ഗ​മം, 10ന് ​രാ​ത്രി 8.55ന് ​അ​വാ​ർ​ഡ് വി​ത​ര​ണം, 1ന് ​രാ​ത്രി 8.55ന് ​വൃ​ക്ഷ​ത്തൈ വി​ത​ര​ണം, 14ന് ​രാ​ത്രി 11ന് ​വെ​സ​നി​യം സം​ഗ​മം. 15ന് ​രാ​ത്രി എ​ട്ടി​ന് സ​മാ​പ​ന സ​മ്മേ​ള​നം എ​ച്ച്.​ഇ​സു​ദീ​ൻ കാ​മി​ൽ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​പി.​എ.​മു​ഹ​മ്മ​ദ്കു​ഞ്ഞ് സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ.​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ന​ഈ​മി അ​ൽ​ബു​ഖാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കെ.​പി.​ജൈ​സ​ൽ സ്നേ​ഹ​സാ​ന്ത്വ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​അ​ശൈ​ഖ് സ​യ്യി​ദ് മി​സ്അ​ബ് സ​ൽ​മാ​ൻ അ​സാ​റം​ഇ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ഡോ.​എ.​എ​ൻ.​ഇ​ല്യാ​സ്, നൈ​സാം സ​ഖാ​ഫി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.