സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം
Sunday, December 9, 2018 12:36 AM IST
കൊ​ല്ലം: കൂ​ട്ടി​ക്ക​ട പീ​ടി​ക​മു​ക്ക് ഗാ​ന്ധി സെ​ന്‍റി​ന​റി മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല​യു​ടെ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന് ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഗ്ര​ന്ഥ​ശാ​ല അ​ങ്ക​ണ​ത്തി​ൽ നി​ന്നും വി​ളം​ബ​ര സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ന​ട​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് മ​നോ​ജ് അ​ക്ഷ​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​ഫ​ത്ത​ഹു​ദീ​ൻ ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തും. സാ​ഹി​ത്യ​കാ​ര​ൻ ജി.​ആ​ർ.​ഇ​ന്ദു​ഗോ​പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‌.​ല​ക്ഷ്മ​ണ​ൻ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി കെ.​ബി.​മു​ര​ളീ​കൃ​ഷ്ണ​ൻ, മ​യ്യ​നാ​ട് നേ​തൃ​സ​മി​തി കൗ​ൺ​വീ​ന​ർ എ​സ്.​ശ​ശി​ധ​ര​ൻ​പി​ള്ള, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ഷീ​ലാ ഹ​രി, വി​പി​ൻ വി​ക്രം, സ്വാ​ഗ​സം​ഘം ചെ​യ​ർ​മാ​ൻ ജി.​ച​ന്ദ്ര​ശേ​ഖ​ര​ൻ​പി​ള്ള, ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി.​സു​രേ​ഷ്ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.രാ​ത്രി എ​ട്ടു​മു​ത​ൽ ജി​സി​എം ബാ​ല​വേ​ദി​യു​ടെ നൃ​ത്ത​വി​സ്മ​യം. സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 50 പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. 2019 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.