മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ മ​ഹി​ളാ മോ​ർ​ച്ച​യു​ടെ ശ​ര​ണം വി​ളി പ്ര​തി​ഷേ​ധം
Sunday, December 9, 2018 12:36 AM IST
കൊ​ട്ടാ​ര​ക്ക​ര: ജ​ല​വി​ഭ​വ വ​കു​പ്പു മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രു​ടെ ശ​ര​ണം വി​ളി പ്ര​തി​ഷേ​ധം.​പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ​തു നീ​ക്കി. കൊ​ട്ടാ​ര​ക്ക​ര​യി​ൽ പാ​ണ്ടി​വ​യ​ൽ തോ​ടു​പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ ഇ​ന്നലെ രാവിലെ എട്ടിനാ‍യി​രു​ന്നു സം​ഭ​വം.​
മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​നാ​യി എ​ഴു​ന്നേ​റ്റ ഉ​ട​ൻ സ​ദ​സി​ൽ നി​ന്നും മൂ​ന്നു സ്​ത്രീ​ക​ൾ ശ​ര​ണം വി​ളി​യു​മാ​യി വേ​ദി​ക്ക​രു​കി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ഇ​വ​രെ ത​ട​യു​ക​യും അ​റ​സ്റ്റു​ചെ​യ്യു​ക​യു​മു​ണ്ടാ​യി. തു​ട​ർ​ന്ന് മ​ന്ത്രി ഉ​ദ്ഘാ​ട​നം ന​ട​ത്തി.​ര​മാ​ദേ​വി, പ്ര​സ​ന്ന, ചി​ഞ്ചു​റാ​ണി എ​ന്നി​വ​രാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ .ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.