ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ന​വ​ജാ​ത ശി​ശു​വി​നെ ഏ​റ്റെ​ടു​ത്തു
Sunday, December 9, 2018 12:36 AM IST
കൊ​ട്ടാ​ര​ക്ക​ര: വാ​ള​ക​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ന​വ​ജാ​ത ശി​ശു​വി​നെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി ഏ​റ്റെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് ശി​ശു​വി​നെ ഏ​റ്റെ​ടു​ത്ത​ത്.
വെ​ള്ളി​യാ​ഴ്ച രാ​ത്രി എട്ടോടെ വാ​ള​കം ബ​ഥ​നി സ്കൂ​ൾ ജം​ഗ്ഷ​നി​ൽ കു​രി​ശ​ടി​ക്ക് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​യ ന​വ​ജാ​ത ശി​ശു​വി​നെ ക​ണ്ടെ​ത്തി​യ​ത്. ജ​നി​ച്ച് ഒ​രാ​ഴ്ച്ച​യ്ക്ക് താ​ഴെ പ്രാ​യ​മു​ള്ള​താ​യി​രു​ന്നു പെ​ൺ​കു​ഞ്ഞ്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കു​ഞ്ഞി​നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു .ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കു​ഞ്ഞ് ന്യു​ബോ​ൺ ഐ​സിയു​വിലെ ​പ​രി​ച​ര​ണ​ത്തി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി കു​ഞ്ഞി​നെ ഏ​റ്റെ​ടു​ത്ത് പ​രി​ച​ര​ണ​ത്തി​നാ​യി ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റി.
താ​ലൂ​ക്കാ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കു​ഞ്ഞി​നെ കൈ​മാ​റി​യ​ത്. കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റ്റി .​കോ​മ​ള​കു​മാ​രി, ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. സ​ന്തോ​ഷ്, എ​സ് ആ​ർ.ര​മേ​ശ്, കൊ​ട്ടാ​ര​ക്ക​ര എ​സ്ഐ ​സി കെ ​മ​നോ​ജ്, ഡോ.​സു​രേ​ഷ് ലാ​ൽ, ഡോ. ​സു​ർ​ജി​ത്ത് കു​മാ​ർ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് രാ​ജാ​മ​ണി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.