സ്റ്റാ​ർ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ സം​ഗ​മം
Sunday, December 9, 2018 12:50 AM IST
പാ​ല​ക്കാ​ട്: സാ​ൻ​ജോ ട്രെ​യി​നിം​ഗ് അ​ക്കാ​ഡ​മി ഫോ​ർ റി​സോ​ഴ്സ്ഫു​ൾ സ്റ്റു​ഡ​ൻ​സി​ന്‍റെ (സ്റ്റാ​ർ​സ്) ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ മാ​താ​പി​താ​ക്ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും സം​ഗ​മം ന​ട​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ ഡി​ജി​പി എ​ബ്ര​ഹാം കു​ര്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റാ​ർ​സ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ജോ​മി​സ് കൊ​ട​ക​ശേ​രി​ൽ, ഫാ. ​അ​രു​ണ്‍ ക​ല​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

ധാ​ർ​മ്മി​ക ബോ​ധ​മു​ള്ള നേ​തൃ​ത്വ​ത്തി​ന്‍റെ അ​ഭാ​വ​മാ​ണ് ഇ​ന്ന് രാ​ജ്യം നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​തി​സ​ന്ധി​യെ​ന്ന് എ​ബ്ര​ഹാം കു​ര്യ​ൻ പ​റ​ഞ്ഞു.

അ​റി​വും ധാ​ർ​മ്മി​ക ബോ​ധ​വും സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യും ഉ​ള്ള ത​ല​മു​റ​യെ​യാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ രൂ​പ​പ്പെ​ടു​ത്തേ​ണ്ട​ത്. ഇ​തി​നാ​യി സ്റ്റാ​ർ​സ് ന​ട​ത്തു​ന്ന ആ​ത്മീ​യ, മാ​നു​ഷി​ക, വൈ​ജ്ഞാ​നി​ക രൂ​പീ​ക​ര​ണം പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്റ്റാ​ർ​സി​ന്‍റെ ര​ണ്ടാ​മ​ത്തെ റ​സി​ഡ​ൻ​ഷ്യ​ൽ ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ​ത്. സ്റ്റാ​ർ​സി​ന്‍റെ ന​വീ​ക​രി​ച്ച ലോ​ഗോ​യു​ടെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു.