ഫൊ​റോ​നാ​സ​മ്മേ​ള​നം ന​ട​ത്തി
Sunday, December 9, 2018 12:50 AM IST
മ​ണ്ണാ​ർ​ക്കാ​ട്: തി​രു​ബാ​ല​സ​ഖ്യം, അ​ൾ​ത്താ​ര​സം​ഘം അം​ഗ​ങ്ങ​ളു​ടെ മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​നാ​സ​മ്മേ​ള​നം പെ​രി​ന്പ​ടാ​രി ഹോ​ളി​സ്പി​രി​റ്റ് ഫൊ​റോ​ന​പ​ള്ളി​യി​ൽ ന​ട​ത്തി. വി​കാ​രി റ​വ. ഡോ.​ജോ​ർ​ജ് തു​രു​ത്തി​പ്പ​ള്ളി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജെ​സ്ബി​ൻ പു​ല​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​ബാ​ല​സ​ഖ്യം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി തേ​ക്കാ​ന​ത്ത് പ്ര​സം​ഗി​ച്ചു. ക​ല്ലേ​പ്പു​ള്ളി സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ടോ​ണി അ​റ​യ്ക്ക​ൽ, തൃശൂ​ർ ചാ​രി​റ്റി സ​ന്യാ​സ സ​ഭാം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ ലി​സ്ബി, സി​സ്റ്റ​ർ ആ​ൻ​മേ​രി, സി​സ്റ്റ​ർ സി​മി എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ ക്ലാ​സെ​ടു​ത്തു.