കൈ​വെ​ട്ടി​യ കേ​സി​ൽ മൂ​ന്നു​വ​ർ​ഷം ത​ട​വ്
Sunday, December 9, 2018 12:50 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട മ​ധ്യ​വ​യ​സ്ക​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ൽ പ്ര​തി​ക്ക് മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വ് . മ​ണ്ണാ​ർ​ക്കാ​ട് പ​ട്ടി​ക​ജാ​തി,പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് പ്ര​തി​ക്ക് മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വും എ​ഴു​പ​തി​നാ​യി​രം രൂ​പ പി​ഴ​യും വി​ധി​ച്ച​ത് . പാ​ല​ക്കാ​ട് മു​ത​ല​മ​ട ചു​ള്ളി​യാ​ർ ഡാം ​മി​നു​ക്ക് പാ​റ​യി​ൽ ദാ​മോ​ദ​ര​ൻ (44 ) കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ക​ഴി​ഞ്ഞ 2008 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. 2008 ഓ​ഗ​സ്റ്റ് 26ന് ​വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. പ​ള്ളി​പ്പു​റം മൂ​ന്ന് മൂ​ല​യി​ൽ ചെ​റു​കാ​ട് കൊ​ല്ല​വ​നെ മ​ട​വാ​ൾ കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു എ​ന്ന​താ​ണ് കേ​സ്. ഈ ​കേ​സി​ലാ​ണ് പ​ട്ടി​ക​ജാ​തി പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി അ​നി​ൽ ഭാ​സ്ക​ർ വിധി പു​റ​പ്പെ​ടു​വി​ച്ച​ത്.