ജി​ല്ല​യി​ൽ പാ​സ്പോ​ർ​ട്ട് സേ​വാ​കേ​ന്ദ്രം യാ​ഥാ​ർ​ഥ്യ​മാ​യി
Sunday, December 9, 2018 12:50 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ടി​ന്‍റെ ചി​ര​കാ​ല​സ്വ​പ്ന​മാ​യ പാ​സ്പോ​ർ​ട്ട് സേ​വാ​കേ​ന്ദ്രം എം.​ബി.​രാ​ജേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ല​വ​ക്കോ​ട് പോ​സ്റ്റോ​ഫീ​സി​ലാ​ണ് പാ​സ്പോ​ർ​ട്ട് സേ​വാ​കേ​ന്ദ്രം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​രു​ള്ള​ത് പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ്.
എ​ന്നാ​ൽ ര​ണ്ടു ജി​ല്ല​ക​ളി​ലും പാ​സ്പോ​ർ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ല്ല. കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് 407 കേ​ന്ദ്ര​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 244 എ​ണ്ണ​മാ​ണ് നി​ല​വി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സേ​വാ​കേ​ന്ദ്ര​ത്തി​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കേ​ന്ദ്ര​ത്തി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.പാ​ല​ക്കാ​ട്ടെ പാ​സ്പോ​ർ​ട്ട് സേ​വാ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തോ​ടെ പാ​സ്പോ​ർ​ട്ട് ആ​വ​ശ്യ​ത്തി​നാ​യു​ള്ള യാ​ത്രാ ബു​ദ്ധി​മു​ട്ടു​ക​ൾ, സ​മ​യ​ന​ഷ്ടം, മ​റ്റ് അ​സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന് പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​നാ​യ ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ പ​റ​ഞ്ഞു.
പൊ​തു​പ​ങ്കാ​ളി​ത്തോ​ടെ ത​പാ​ൽ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ജി​ല്ല​യി​ൽ പാ​സ്പോ​ർ​ട്ട് സേ​വാ​കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്തെ 18-ാമ​ത് പാ​സ്പോ​ർ​ട്ട് സേ​വാ​കേ​ന്ദ്ര​മാ​ണി​ത്. പോ​സ്റ്റോ​ഫീ​സു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ചാ​മ​ത്തേ​യും.
കൊ​ച്ചി പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​നു​കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ ത​പാ​ൽ​വ​കു​പ്പി​ൽ നി​ന്നു​ള്ള ര​ണ്ടു ജീ​വ​ന​ക്കാ​ര​ട​ക്കം മൂ​ന്ന് ജീ​വ​ന​ക്കാ​രു​ണ്ടാ​കും. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ​യാ​യി​രി​ക്കും പ്ര​വൃ​ത്തി​സ​മ​യം.സേ​വാ​കേ​ന്ദ്ര​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മ​ല​ബാ​ർ ഗോ​ൾ​ഡ്, ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്ക്, പാ​ല​ക്കാ​ട് കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക്, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, കാ​ന​റാ​ബാ​ങ്ക്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി, കേ​ര​ള പ്ര​വാ​സി​സം​ഘം എ​ന്നി​വ​രാ​ണ് സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
കൊ​ച്ചി റീ​ജ​ണ​ൽ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ പ്ര​ശാ​ന്ത് ച​ന്ദ്ര​ൻ, പാ​ല​ക്കാ​ട് കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​ൻ എം.​നാ​രാ​യ​ണ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​പി.​ര​ഘു​നാ​ഥ​ൻ, ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എം.​കെ.​ബാ​ബു, എ​സ് ബി​ഐ റീ​ജ​ണ​ൽ മാ​നേ​ജ​ർ ജി.​പ്രേ​മാ​ന​ന്ദ​ൻ, ക​നാ​റാ​ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ സി.​എം.​ഹ​രി​ലാ​ൽ, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​അ​ന​ന്ത​ൻ, കേ​ര​ള പ്ര​വാ​സി​സം​ഘം പ്ര​തി​നി​ധി മൂ​സ മാ​സ്റ്റ​ർ, നോ​ർ​ത്ത് റീ​ജി​യ​ണ്‍ പോ​സ്റ്റു​മാ​സ്റ്റ​ർ ജി​തേ​ന്ദ്ര ഗു​പ്ത, ഡെ​പ്യൂ​ട്ടി പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ബാ​നു ലാ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.