പ​ഞ്ചാ​യ​ത്തു​ക​ൾ പ​ദ്ധ​തി ഏ​കോ​പ​ന കേ​ന്ദ്ര​മാ​ക​ണം: മ​ന്ത്രി എ.​സി മൊ​യ്തീ​ൻ
Sunday, December 9, 2018 12:50 AM IST
ഒ​റ്റ​പ്പാ​ലം: വി​വി​ധ പ​ദ്ധ​തി​ക​ളെ ഏ​കോ​പി​ക്കു​ന്ന കേ​ന്ദ്ര​മാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എ.​സി മൊ​യ്തീ​ൻ പ​റ​ഞ്ഞു. ല​ക്കി​ടി പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഡോ.​എ.​പി.​ജെ അ​ബ്ദു​ൾ ക​ലാം സ്മാ​ര​ക ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റേയും പി.​കെ.​ഏ​ന്തീ​ൻ​കു​ട്ടി സ്മാ​ര​ക ഹാ​ളി​ന്‍റേയും ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സ​ർ​ക്കാ​ർ ഗ്രാ​ന്‍റ്, ത​ന​ത് ഫ​ണ്ട് എ​ന്നി​വ​യ്ക്ക് പു​റ​മെ കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, മ​റ്റ് പ​ദ്ധ​തി​ക​ൾ എ​ന്നി​വ യോ​ജി​പ്പി​ച്ചു​ള്ള താ​ക​ണം പ്ര​വ​ർ​ത്ത​നം. പ്ര​ള​യ​ത്തി​ന് ശേ​ഷം ഉ​ണ്ടാ​യ തൊ​ഴി​ൽ​മേ​ഖ​ല​ക​ളി​ൽ കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ കൂ​ടു​ത​ലാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണം. സ്ത്രീ​ക​ൾ​ക്ക് നി​ർ​മ്മാ​ണ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പു​തി​യ 27 പ്ര​വൃ​ത്തി​ക​ൾ​കൂ​ടി ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​നാ​വും. ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ളും എ​ൻ​ജി​നീ​യ​ർ​മാ​രും ശ്ര​ദ്ധി​ക്ക​ണം. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്ഷേ​മ​നി​ധി ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള സ​ർ​ക്കാ​ർ ശ്ര​മം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.
ഡി​സം​ബ​ർ 31 ന​കം പ​ഞ്ചാ​യ​ത്തു​ക​ൾ വാ​ർ​ഷി​ക​പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ച്ചു പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം നേ​ടു​ന്ന​ത് വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രെ സേ​വ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി കാ​ത്തു നി​ൽ​ക്കു​ന്ന വ​രാ​ക്കാ​തെ സ​മ​യ​ബ​ന്ധി​ത​മാ​യി സേ​വ​നം ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ന​യം. സേ​വ​നം വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ ഇ ​ഗ​വേ​ണ​ൻ​സ് സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. നി​ല​വി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ ഈ ​രീ​തി​യി​ലേ​ക്ക് മാ​റി​ത്തു​ട​ങ്ങി​യി​ട്ടു​ള്ള​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
പ​രി​പാ​ടി​യി​ൽ പി.​ഉ​ണ്ണി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ .​ശാ​ന്ത​കു​മാ​രി, ലെ​ക്കി​ടി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പാ നാ​രാ​യ​ണ​ൻ, വൈ​സ് പ്ര​സി​ഡ​ണ്ട് എം. ​വി​ജ​യ​കു​മാ​ർ, ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മു​ൻ എം.​പി​യു​മാ​യ എ​സ്.​ശി​വ​രാ​മ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജ​ഗോ​പാ​ൽ, എ​ന്നി​വ​ർ​ക്കൊ​പ്പം ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥരും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.